Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
siliguri rongtong toy train
cancel
Homechevron_rightTravelchevron_rightTravel Newschevron_rightകാട്ടിലൂടെ...

കാട്ടിലൂടെ ചൂളംവിളിച്ച്​ പോകാം; സിലിഗുരി - റോങ്‌ടോങ്​ ട്രെയിൻ സർവിസ്​ തുടങ്ങി -വിഡിയോ

text_fields
bookmark_border

കൊൽക്കത്ത: സിലിഗുരിയിലെ വിനോദസഞ്ചാരത്തിന്​ കൂടുതൽ പ്രാധാന്യം നൽകി വടക്കുകിഴക്കൻ ഫ്രോണ്ടിയർ റെയിൽവേ 'ജംഗിൾ ടീ സഫാരി' ടോയ്​ ട്രെയിൻ സർവിസ്​ പുനരാരംഭിച്ചു. സിലിഗുരിയിൽനിന്ന്​ റോങ്ടോങ്ങിലേക്കാണ്​ സർവിസ്​. തിങ്കളാഴ്ച ആരംഭിച്ച സർവിസിന്​ മികച്ച പ്രതികരണമാണ്​ ലഭിച്ചത്​.

'ടൂറിസം മെച്ചപ്പെടുത്താൻ ഡാർജിലീങ്​ ഹിമാലയൻ റെയിൽവേയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്​. മികച്ച ​പ്രതികരണമാണ്​ യാത്രക്കാരിൽനിന്ന്​ ലഭിക്കുന്നത്​. യാത്രക്കാർക്ക്​ കോംപ്ലിമെന്‍ററിയായി ലഘുഭക്ഷണങ്ങൾ നൽകും' -കതിഹാർ ഡിവിഷൻ റെയിൽവേ ഉദ്യോഗസ്​ഥൻ സഞ്​ജയ്​ ചിൽവാർവാർ പറഞ്ഞു.

പൈതൃക ആവിയന്ത്രവും കാഴ്ചകൾ കാണാൻ ഉതകുന്ന തരത്തിലുള്ള വിസ്റ്റാഡോം ബോഗിയുമാണ്​ ഈ ടോയ്​ ട്രെയിനിന്‍റെ പ്രത്യേകത. സിലിഗുരി ജംഗ്ഷൻ മുതൽ റോങ്‌ടോങ്​ ഹിൽ സ്റ്റേഷൻ വരെ ട്രെയിൻ പതിവായി സർവിസ്​ നടത്തും. മഹാനന്ദ വന്യജീവി സങ്കേതത്തിന്‍റെയും മലനിരകളുടെയും മനോഹാരിത യാത്രക്കിടെ സഞ്ചാരികൾക്ക് ആസ്വദിക്കാം.

മൂന്ന് മണിക്കൂർ കൊണ്ടാണ്​ ട്രെയിൻ ​സിലിഗുരിയിൽനിന്ന്​ റോങ്​ടോങ്​ എത്തുക. കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒന്നര വർഷമായി സർവിസ്​ നിർത്തിവെച്ചിരിക്കുകയായിരുന്നു.

സിലിഗുരിയിൽനിന്ന്​ ഡാർജലീങ്​ വരെയുള്ള ടോയ്​ ട്രെയിൻ സർവിസും ഏറെ ആകർഷകമാണ്​. റോങ്​ടോങ്ങും ഡാർജലീങ്ങും വ്യത്യസ്​ത റൂട്ടിലാണ്​ സ്​ഥിതി ചെയ്യുന്നത്​. വടക്കുകിഴക്കൻ ഫ്രോണ്ടിയർ റെയിൽവേ അരുണാചൽ ​പ്രദേശിലെ തവാങ്ങിലും ടോയ്​ ട്രെയിൻ സർവിസ്​ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Siliguri Rongtong toy trainJungle Tea Safari
News Summary - Siliguri - Rongtong train service started -Video
Next Story