Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഗ​വി​ക്ക്...

ഗ​വി​ക്ക് ര​ണ്ടാ​മ​ത്തെ ബ​സ് സ​ർ​വി​സ്​ തു​ട​ങ്ങു​ന്നു

text_fields
bookmark_border
KSRTC
cancel

പ​ത്ത​നം​തി​ട്ട: കെ.​എ​സ്.​ആ​ർ.​ടി.​സി പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ൽ​നി​ന്ന് ഗ​വി​ക്ക് ര​ണ്ടാ​മ​ത്തെ ബ​സ്​ സ​ർ​വി​സ് തു​ട​ങ്ങു​ന്നു. ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും. രാ​വി​ലെ 5.30ന് ​പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട് ഗ​വി വ​ഴി 11.30ന് ​കു​മ​ളി​യി​ലെ​ത്തും. അ​വി​ടെ​നി​ന്ന് 12.30ന് ​പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് 6.30ന് ​തി​രി​ച്ച് പ​ത്ത​നം​തി​ട്ട​യി​ൽ എ​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് സ​മ​യ​ക്ര​മം. ഞാ​യ​റാ​ഴ്ച 10ന് ​കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ മ​ന്ത്രി വീ​ണ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പു​ൽ​മേ​ടു​ക​ൾ, അ​ണ​ക്കെ​ട്ടു​ക​ൾ, വ​ന്യ​മൃ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ ക​ണ്ട് ഗ​വി​യി​ലേ​ക്ക് യാ​ത്ര​ചെ​യ്യാ​നാ​യി ദി​വ​സ​വും ഇ​വി​ടെ എ​ത്തു​ന്ന​ത് നൂ​റു​ക​ണ​ക്കി​നു സ​ഞ്ചാ​രി​ക​ളാ​ണ്. ഇ​പ്പോ​ൾ രാ​വി​ലെ പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന്​ 6.30ന് ​പു​റ​പ്പെ​ടു​ന്ന ഒ​രു ബ​സ് മാ​ത്ര​മാ​ണു​ള്ള​ത്. കൊ​ടും വ​ള​വു​ക​ൾ ഉ​ള്ള​തി​നാ​ൽ ചെ​റി​യ ബ​സാ​ണ് ഇ​തി​നാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. അ​തി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യാ​ണ്​ പോ​കു​ന്ന​ത്. മ​ന്ത്രി വീ​ണ ജോ​ർ​ജ് ഇ​ട​പെ​ട്ടാ​ണ് ര​ണ്ടാ​മ​ത്തെ ബ​സ് സ​ർ​വി​സി​നു​ള്ള അ​നു​മ​തി വ​നം​വ​കു​പ്പി​ൽ​നി​ന്ന്​ ല​ഭ്യ​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtcgavi
News Summary - Second bus service starts in Gavi
Next Story