
ശാസ്താംപാറ സാഹസിക ടൂറിസം അക്കാദമി: നിർമാണം െഫബ്രുവരിയിൽ തുടങ്ങും
text_fieldsതിരുവനന്തപുരം: സാഹസിക വിനോദ സഞ്ചാര മേഖലയിൽ നിർണായക ചുവടുെവപ്പായ ശാസ്താംപാറ സാഹസിക ടൂറിസം അക്കാദമി നിർമാണം ഫെബ്രുവരിയിൽ ആരംഭിക്കും. വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിെൻറ ഭാഗമായ കോണ്ടൂർ സർവേ (ചരിഞ്ഞ പ്രതലത്തിലെ ഭൂമി സർവേ) വ്യാഴാഴ്ച തുടങ്ങും. രണ്ടു ദിവസത്തെ കോണ്ടൂർ സർവേക്കു ശേഷം വിശദമായ റിപ്പോർട്ട് തയാറാക്കും.
ഇതിന് മുേന്നാടിയായി അതിർത്തികളിലെ കാട് നീക്കുന്ന ജോലികൾ പൂർത്തിയായി. ഐ.ബി. സതീഷ് എം.എൽ.എയുടെ ഇടപെടലിലൂടെയാണ് അക്കാദമി പദ്ധതിക്ക് ജീവൻ െവക്കുന്നത്. കോവിഡ് പ്രതിസന്ധിയും തദ്ദേശ തെരഞ്ഞെടുപ്പും മൂലം മുടങ്ങിയ നടപടി ക്രമങ്ങൾ പുനരാരംഭിച്ച് അതിവേഗം പൂർത്തിയാക്കുെമന്ന് എം.എൽ.എ പറഞ്ഞു.
വിനോദസഞ്ചാര വകുപ്പാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുക. അക്കാദമിക്കായി ഭൂമി കൈമാറുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
