Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightലോകത്തെ മികച്ച...

ലോകത്തെ മികച്ച അവധിക്കാല സഞ്ചാരകേന്ദ്രങ്ങൾ; അമേരിക്കയെ മൂന്നാമതാക്കി യു.എ.ഇയും ഖത്തറും

text_fields
bookmark_border
ലോകത്തെ മികച്ച അവധിക്കാല സഞ്ചാരകേന്ദ്രങ്ങൾ; അമേരിക്കയെ മൂന്നാമതാക്കി യു.എ.ഇയും ഖത്തറും
cancel

ലണ്ടൻ: കോവിഡിനെത്തുടർന്ന്​ ലോകമാകെ ടൂറിസം മേഖല വരണ്ടിരിക്കുകയാണ്​. എന്നാണ്​ എല്ലാം പൂർവ്വസ്ഥിതിയിലാകുക എന്നതിന്​ കൃത്യമായ ഉത്തരവുമില്ല. യാത്രകളെ ഇഷ്​ടപ്പെടുന്നവർ പക്ഷേ ഇതിലൊന്നും തളർന്നിട്ടില്ല. ഈ വർഷം നഷ്​ടപ്പെട്ടതെല്ലാം പലിശസഹിതം അടുത്ത വർഷം തിരിച്ചുപിടിക്കാനുള്ള പദ്ധതിയിലാണവർ.

മാർച്ച്​ മാസത്തിൽ കോവിഡ്​ പടർന്നുകയറിയതോടെ ഗൂഗിളിൽ '2021 ഹോളി ഡേ'കീവേഡിലുള്ള സെർച്ചുകളിൽ 124 ശതമാനം വർധനവാണ്​ രേഖപ്പെടുത്തിയതെന്ന്​ ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽ ഗ്രൂപി​െൻറ പഠനത്തിൽ പറയുന്നു. 2021ൽ ആളുകൾ ഏറ്റവും പോകാനാഗ്രഹിക്കുന്ന രാജ്യങ്ങളെയും പഠനത്തി​െൻറ ഭാഗമായി കണ്ടെത്തിയിട്ടുണ്ട്​.

131 രാജ്യങ്ങളിലെ വിവരങ്ങൾ ശേഖരിച്ചാണ്​ പഠനം പുറത്തുവിട്ടിട്ടുള്ളത്​. പട്ടികയിൽ ഒന്നാമതായി യു.എ.ഇ ഇടംപിടിച്ചപ്പോൾ രണ്ടാമതുള്ളത്​ ഖത്തറാണ്​. അമേരിക്ക മൂന്നാമതും കാനഡ നാലാമതും ഈജിപ്​ത്​ അഞ്ചാമതുമാണ്​.

അതേസമയം ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കണക്കുകൾ വേറെയാണ്​. യൂറോപ്പിലുള്ളവർക്ക്​ മാലിദീവ്​സിനോടാണ്​ പ്രി​യമെങ്കിൽ ഏഷ്യക്കാർക്ക്​ യു.എ.ഇയും കാനഡയും ഒരുപോലെ പ്രിയങ്കരമാണ്​. തെക്കേ അമേരിക്കക്കാർക്ക്​ പെറുവിനോടാണ്​ കൂടുതൽ താലപര്യം.

കോ​വി​ഡി​നെ തു​ട​ർ​ന്ന്​ മാ​റ്റി​വെ​ച്ചെ​ങ്കി​ലും ദുബൈയുടെ അഭിമാനമായ എ​ക്​​സ്​​പോ 2020​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​ക്കിയിരുന്നു. അ​ടു​ത്ത​വ​ർ​ഷം അ​തി​ഗം​ഭീ​ര​മാ​യി ന​ട​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. 2021 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നാ​ണ്​ എ​ക്​​സ്​​പോ തു​ട​ങ്ങു​ന്ന​ത്. യു.എ.ഇയെ പട്ടികയിൽ മുന്നിലെത്തിക്കുന്നതിൽ എക്​​സ്​പോ സ്വാധീനിച്ചിട്ടുണ്ടെന്നാണ്​ കരുതുന്നത്​. 2022ൽ ഫുട്​ബാൾ ലോകകപ്പിന്​ ആതിഥേയത്വം വഹിക്കുന്ന ഖത്തർ ഇതിനോടകം തന്നെ ആഗോള സഞ്ചാരികളുടെ ഇഷ്​ടകേന്ദ്രങ്ങളിലൊന്നായി മാറിത്തുടങ്ങിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qataruaeholiday destinations
News Summary - Revealed! World’s top holiday destinations for 2021
Next Story