Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightകുടകിൽ നിയന്ത്രണങ്ങൾ...

കുടകിൽ നിയന്ത്രണങ്ങൾ നീക്കി; ടൂറിസം കേന്ദ്രങ്ങൾ തുറന്നു

text_fields
bookmark_border
കുടകിൽ നിയന്ത്രണങ്ങൾ നീക്കി; ടൂറിസം കേന്ദ്രങ്ങൾ തുറന്നു
cancel

ബംഗളൂരു: പ്രതിദിന ടെസ്​റ്റ്​ പൊസിറ്റിവിറ്റി നിരക്ക്​ താഴ്​ന്നതോടെ കുടകിലെ നിയന്ത്രണങ്ങൾ നീക്കി. ബംഗളൂരു നഗര ജില്ലയിലടക്കം ലോക്ക്​ഡൗൺ ഇളവി​െൻറ മൂന്നാം ഘട്ടം ജൂലൈ അഞ്ചു മുതൽ നടപ്പായിരുന്നു. ഇതുപ്രകാരം ആരാധനാലയങ്ങളും മാളുകളും തുറക്കുകയും ബിസിനസ്​ പ്രവർത്തനങ്ങൾക്ക്​ രാത്രി ഒമ്പതുവരെ അനുമതിയും നൽകിയിരുന്നു. എന്നാൽ, രോഗസ്​ഥിരീകരണ നിരക്ക്​ ഉയർന്നതിനാൽ കുടകിലും ഹാസനിലും ലോക്ക്​ഡൗൺ രണ്ടാം ഘട്ട ഇളവ്​ മാത്രമാക്കി ചുരുക്കിയിരുന്നു. കോവിഡ്​ കേസുകൾ കുറയുകയും ടെസ്​റ്റ്​ പൊസിറ്റിവിറ്റി നിരക്ക്​ (ടി.പി.ആർ) അഞ്ചിൽ താഴെ എത്തുകയും ചെയ്​തതോടെയാണ്​ കുടകിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്​. ജൂലൈ 19 വരെ പുതിയ ഇളവുകൾ നിലനിൽക്കുമെന്ന്​ ഇതുസംബന്ധിച്ച്​ കഴിഞ്ഞദിവസം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എൻ. മഞ്​ജുനാഥ്​ പ്രസാദ്​ ഇറക്കിയ പ്രത്യേക ഉത്തരവിൽ പറയുന്നു.

ശനിയാഴ്​ച മുതൽ വിനോദസഞ്ചാരികൾക്കടക്കം കുടകിലേക്ക്​ പ്രവേശനം നൽകിത്തുടങ്ങി. വിനോദ സഞ്ചാരമേഖലകൾ തുറന്നതോടെ കടകളും റസ്​റ്ററൻറുകളും റിസോർട്ടുകളും ഹോംസ്​റ്റേകളും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. ഏപ്രിൽ 28 മുതൽ കുടകിലെ റിസോർട്ടുകളും ഹോംസ്​റ്റേകളും അടഞ്ഞുകിടക്കുകയാണ്​. കോവിഡ്​ കാരണം പ്രതിസന്ധിയിലായ വിനോദ സഞ്ചാരമേഖലയെ സാമ്പത്തികമായി ശക്തിപ്പെടുത്താൻ ഇത്​ ഉപകരിക്കുമെന്ന്​ കുടക്​ ഹോട്ടലിയേഴ്​സ്​ ആൻഡ്​ റിസോർട്ട്​ ഒാണേഴ്​സ്​ അസോസിയേഷൻ പ്രസിഡൻറ്​ ബി.ആർ. നാഗേന്ദ്ര പ്രസാദ്​ പറഞ്ഞു.

നിയന്ത്രണങ്ങൾ ഒഴിവാക്കിയെങ്കിലും കേരളത്തിൽ കോവിഡ്​ കേസുകളുടെ എണ്ണവും ടി.പി.ആറും ഉയർന്നുനിൽക്കുന്നതിനാൽ അതിർത്തിയിൽ കർശന പരിശോധന തുടരും. കുടകിലേക്ക്​ വരുന്ന കേരളത്തിൽനിന്നുള്ള യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ്​ ആർ.ടി.പി.സി.ആർ നെഗറ്റിവ്​ പരിശോധനാഫലമോ ഒറ്റത്തവണ വാക്​സിൻ സ്വീകരിച്ചതി​െൻറ സർട്ടിഫിക്കറ്റോ കരുതണമെന്ന്​ കുടക്​ ഡെപ്യുട്ടി കമ്മീഷണർ ചാരുലത സോമൾ പറഞ്ഞു. ഇതിനുപുറമെ, ചെക്ക്​പോസ്​റ്റുകൾക്ക്​ സമീപം റാപിഡ്​ ആൻറിജൻ പരിശോധന സൗകര്യവും ഏർപ്പെടുത്തും.

ടെസ്​റ്റ്​ പൊസിറ്റിവിറ്റി നിരക്ക്​ ഏഴിന്​ മുകളിലായിരുന്നപ്പോൾ കഴിഞ്ഞയാഴ്​ച കുടകിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിർത്തി ചെക്ക്​പോസ്​റ്റുകളിൽ 24 മണിക്കൂറും കർശന പരി​േശാധനയും ടൂറിസ്​റ്റുകൾക്ക്​ നിരോധനവും ഏർപ്പെടുത്തിയിരുന്നു. ഹോം സ്​റ്റേകളും റിസോർട്ടുകളും ലോഡ്​ജുകളും ജൂലൈ 19 വരെ അടച്ചിടാനായിരുന്നു തീരുമാനം.

കർണാടകയിൽ പുതുതായി 2530 കോവിഡ്​ കേസുകളും 62 മരണവുമാണ്​ ശനിയാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​. 1.6 ശതമാനമാണ്​ ​ടി.പി.ആർ. ബംഗളൂരുവിൽ 452 കേസ്​, അഞ്ചു മരണം, ​ൈമസൂരുവിൽ 211 കേസ്​, രണ്ട്​ മരണം എന്നിങ്ങനെയും റിപ്പോർട്ട്​ ചെയ്​തു. കുടകിൽ 108 കേസ്​ പുതുതായി രേഖപ്പെടുത്തിയെങ്കിലും മരണം റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodagutourist placesCovid Restriction
News Summary - restrictions lifted in kodagu Tourism centers opened
Next Story