വിനോദസഞ്ചാരികൾക്ക് വാൽപ്പാറയിൽ വീണ്ടും നിയന്ത്രണം
text_fieldsകേരളത്തിൽനിന്നുള്ള വിനോദസഞ്ചാരികൾ മലക്കപ്പാറയിൽ കാത്തുനിൽക്കുന്നു
അതിരപ്പിള്ളി: കേരളത്തിൽനിന്നുള്ള വിനോദസഞ്ചാരികളെ മലക്കപ്പാറയിൽ തമിഴ്നാട് വീണ്ടും തടയുന്നു. കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് സഞ്ചാരികൾക്ക് വാൽപ്പാറയിലേക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
കോവിഡ് വാക്സിനേഷനും ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റും ഉള്ളവർക്ക് മാത്രമേ പ്രവേശനം നൽകൂ. കോവിഡ് വാക്സിൻ എടുത്തവരാണെങ്കിലും കടത്തിവിടില്ല. 72 മണിക്കൂറിനിടെ എടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
രണ്ട് മാസം മുമ്പ് തമിഴ്നാട് ഇതുപോലെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം നിയന്ത്രണം മനസ്സിലാക്കാതെ എത്തിയ സഞ്ചാരികൾക്ക് വാൽപ്പാറയിലേക്ക് പോകാൻ സാധിച്ചില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

