Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightതി​ര​ക്കേ​റി; ദു​ബൈ...

തി​ര​ക്കേ​റി; ദു​ബൈ എ​ക്സ്പോ ബ​സി​ന് ടോ​ക്ക​ണ്‍ ഏ​ര്‍പ്പെ​ടു​ത്തി റാ​ക്ട

text_fields
bookmark_border
തി​ര​ക്കേ​റി; ദു​ബൈ എ​ക്സ്പോ ബ​സി​ന് ടോ​ക്ക​ണ്‍ ഏ​ര്‍പ്പെ​ടു​ത്തി റാ​ക്ട
cancel
camera_alt

റാ​ക് ബ​സ് സ്റ്റേ​ഷ​നി​ല്‍ ദു​ബൈ എ​ക്സ്പോ ബ​സി​ല്‍ സീ​റ്റ്  ഉ​റ​പ്പി​ക്കു​ന്ന​തി​ന് ടോ​ക്ക​ണ്‍ വാ​ങ്ങു​ന്ന​തി​നു​ള്ള തി​ര​ക്ക്

റാ​സ​ല്‍ഖൈ​മ: ദു​ബൈ എ​ക്സ്പോ ന​ഗ​രി​യി​ലേ​ക്ക് റാ​സ​ല്‍ഖൈ​മ​യി​ല്‍ നി​ന്നു​ള്ള സൗ​ജ​ന്യ ബ​സ് യാ​ത്ര​ക്ക് ടോ​ക്ക​ണ്‍ ഏ​ര്‍പ്പെ​ടു​ത്തി റാ​ക് ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി (റാ​ക്ട). എ​ക്സ്പോ​യു​ടെ തു​ട​ക്കം മു​ത​ല്‍ സൗ​ജ​ന്യ​മാ​യാ​ണ് റാ​സ​ല്‍ഖൈ​മ​യി​ല്‍ നി​ന്ന് ലോ​ക​ന​ഗ​രി​യി​ലേ​ക്ക് രാ​വി​ലെ 6.30 മു​ത​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് ബ​സ് സ​ര്‍വീ​സ് ന​ട​ത്തു​ന്ന​ത്. ദു​ബൈ എ​ക്സ്പോ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ര്‍ഥ​മാ​ണ് സൗ​ജ​ന്യ ടോ​ക്ക​ണ്‍ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞു. ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പ് വ​രെ തി​ര​ക്കു​ക​ളി​ല്ലാ​തെ യാ​ത്ര സാ​ധ്യ​മാ​യി​രു​ന്നി​ട​ത്താ​ണ് ബ​സ് സ്റ്റാ​ന്‍റി​ല​ത്തെു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് ടോ​ക്ക​ണ്‍ അ​നു​വ​ദി​ച്ച് സീ​റ്റ് ന​ല്‍കു​ന്ന​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ആ​യി​ര​ങ്ങ​ളാ​ണ് ഇ​തു​വ​രെ സൗ​ജ​ന്യ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ദു​ബൈ എ​ക്സ്പോ ന​ഗ​രി സ​ന്ദ​ര്‍ശി​ച്ച​ത്.

ഒ​രു മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ടാ​ണ് ദു​ബൈ എ​ക്സ്പോ 2020 ന​ഗ​രി​യി​ലേ​ക്ക് റാ​സ​ല്‍ഖൈ​മ​യി​ല്‍ നി​ന്നു​ള്ള ബ​സ് സ​ര്‍വീ​സ്. ഇ​തേ ബ​സി​ല്‍ നി​ന്ന് ദു​ബൈ എ​ക്സ്പോ ന​ഗ​രി​യി​ല്‍ നി​ന്ന് തി​രി​കെ റാ​സ​ല്‍ഖൈ​മ​യി​ല​ത്തൊ​നാ​കു​മെ​ന്ന​താ​ണ് ആ​ക​ര്‍ഷ​ണം.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി സൗ​ജ​ന്യ പാ​ര്‍ക്കിം​ഗി​നു​ള്ള സൗ​ക​ര്യ​വും റാ​ക് ബ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE EMARAT BEATS
News Summary - Rakta introduces token arrangement on Expo bus
Next Story