സന്ദര്‍ശകരെ സ്വീകരിക്കാൻ റാക് വിനോദ കേന്ദ്രങ്ങള്‍
text_fieldsറാസല്‍ഖൈമ: ഈദ് അവധി ദിനങ്ങളില്‍ സന്ദര്‍ശകരെ സ്വീകരിക്കാനൊരുങ്ങി റാസല്‍ഖൈമയിലെ വിനോദ കേന്ദ്രങ്ങള്‍. സംഘര്‍ഷ സാഹചര്യത്തില്‍ രാജ്യത്തെ ഭൂരിഭാഗം താമസക്കാരും വിദേശ യാത്രകള്‍ ഒഴിവാക്കിയതിനാല്‍ ഇക്കുറി ഈദ് അവധി ദിനങ്ങള്‍ റാസല്‍ഖൈമയിലെ വിനോദ കേന്ദ്രങ്ങള്‍ സഞ്ചാരികളാല്‍ നിറയും. ജബല്‍ ജെയ്സിന് പുറമെ, ജസീറ അല്‍ ഹംറ ഹെറിറ്റേജ് വില്ലേജ്, ദയാ ഫോര്‍ട്ട്, കാര്‍ഷിക കേന്ദ്രങ്ങള്‍ എന്നിവക്ക് പുറമെ വിവിധ കടല്‍ തീരങ്ങളിലും സന്ദര്‍ശകരത്തെും. സാധാരണ മണല്‍പരപ്പുകള്‍ തുടങ്ങി സ്വര്‍ണവും ചെമപ്പും തുടങ്ങി വൈവിധ്യ നിറങ്ങളുള്‍ക്കൊള്ളുന്ന 50ഓളം കടല്‍ തീരങ്ങളാല്‍ സമ്പന്നമാണ് റാസല്‍ഖൈമ. കടലും മലനിരകളും തൊട്ടു നില്‍ക്കുന്ന പ്രതീതിയും റാസല്‍ഖൈമയിലെ ദൃശ്യവിരുന്നാണ്.
ഉമ്മുല്‍ഖുവൈന്‍ അതിര്‍ത്തിയില്‍ നിന്ന് തുടങ്ങുന്ന ബീച്ചുകള്‍ ഒമാന്‍ അതിര്‍ത്തി വരെ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. അല്‍ജീര്‍ ബീച്ചാണ് ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്നത്. ക്യാമ്പിങ്ങ് ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ് ഷാം ഹോസ്പിറ്റലിന് സമീപമുള്ള ശാം ബീച്ച്. കടും നിറത്തിലുള്ള ചരല്‍ നിറഞ്ഞതാണ് നോര്‍ത്ത് ഗലീല ബീച്ച്. ഗലീല കടല്‍ കാഴ്ച്ച സൂര്യാസ്തമയ ആസ്വാദനത്തിന് അനുയോജ്യമാണ്. ഗ്രാമീണ ജനവാസ മേഖലയിലാണ് കോര്‍ക്വെയര്‍ ബീച്ച്. മൂന്ന് വശങ്ങളില്‍ വ്യവസായശാലകളാല്‍ ചുറ്റപ്പെട്ടതാണ് ഹുലൈല നോര്‍ത്ത് ബീച്ച്. പുരാതന പാര്‍പ്പിടങ്ങളുടെ അവശിഷ്ടങ്ങളുള്ള തീരമാണ് കോര്‍ക്വെയര്‍ ഹെറിറ്റജേ് വില്ലേജ്. സമുദ്രത്തിന്‍റെയും കണ്ടല്‍ക്കാടുകളുടെയും ദൃശ്യഭംഗി സമ്മാനിക്കുന്നതാണ് ഹുലൈല ബീച്ച്.
റാക് ഖോര്‍ അല്‍ഖന്തറ ബീച്ച്, അല്‍സറയ്യ, അല്‍റംസ്, മൈല്‍സ്റ്റൊ മെമ്മറീസ് ബീച്ച് ക്യാമ്പ് സൈറ്റ്, മബ്റൂക്ക ക്യാമ്പ്, ടൈറ്റാനിക് ബീച്ച്, ഹില്‍ട്ടണ്‍ റാക് ബീച്ച്, അല്‍ മ്യാരീദ് പബ്ലിക് ബീച്ച്, അല്‍ ഖ്വാസിമി കോര്‍ണീഷ്, സിദ്റൊ, മുനൂ, ഫ്ലമിംഗോ, ലോങ് ബീച്ച്, കൊവ് റൊട്ടാന ബീച്ച്, റാഖി ബീച്ച്, ഹയാത്ത് ഐലന്‍റ്, മിനല്‍ അറബ്, അല്‍ ജസീറ അറേബ്യന്‍, അന്‍ടൊക്ക്, അല്‍ ജസീറ ഓള്‍ഡ് ടൗണ്‍ ബീച്ച്, അല്‍ ജസീറ അല്‍ ഹംറ ബീച്ച്, റിറ്റ്സ് കാര്‍ടണ്‍ അല്‍ ഹംറ ബീച്ച്, അല്‍ഹംറ ഗോള്‍ഡ് റിസോര്‍ട്ട് ബീച്ച്, അമാസി ബീച്ച് വാള്‍റൂഫ് അസ്ടോറിയ, ബിന്‍ മാജിദ് റിസോര്‍ട്ട് പ്രൈവറ്റ് ബീച്ച്, വെസ്റ്റിന്‍ റാക്, സിറ്റി സ്റ്റേ, റിക്സോസ് ബീച്ച്, ബാബുല്‍ ബഹര്‍, ഡബിള്‍ ട്രീ ഹില്‍ട്ടണ്‍, മൂവിന്‍പിക്ക് ബീച്ച്, ഹാംപ്ടണ്‍ ഹില്‍ട്ടണ്‍ ബീച്ച്, ടര്‍ട്ടില്‍ ബീച്ച്, മര്‍ജാന്‍ ഐലന്‍റ് റിസോര്‍ട്ട് കോര്‍ണീഷ്, റാഡിസണ്‍ റിസോര്‍ട്ട് ബീച്ച്, അല്‍ മഹറ റിസോര്‍ട്ട്, പസിഫിക് ബീച്ച്, മര്‍ജാന്‍ ഐലന്‍റ് കോര്‍ണീഷ്, ബനന്‍ ബീച്ച്, അല്‍ മിദ്ഫിക് ബീച്ച് തുടങ്ങിയവയാണ് പൊതു - സ്വകാര്യ ഉടമസ്ഥതകളിലുള്ള റാസല്‍ഖൈമയിലെ ബീച്ചുകള്‍. അതേസമയം, പെരുന്നാള്‍ ആഘോഷം സുരക്ഷിതമാക്കാന്‍ റാക് പൊലീസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പടക്കങ്ങള്‍ പോലുള്ളവ കര്‍ശനമായി ഒഴിവാക്കണമെന്നും വാഹന ഉപഭോക്താക്കള്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

