
Representative image
െറയിൽവേക്ക് പുതിയ വെബ്സൈറ്റും ആപ്പും; ഭക്ഷണം, വിശ്രമമുറി, ഹോട്ടൽ എന്നിവയും ബുക്ക് ചെയ്യാം
text_fieldsന്യൂഡൽഹി: ഓൺലൈൻ വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നവീകരിച്ച www.irctc.co.in വെബ്സൈറ്റും ഐ.ആർ.സി.ടി.സി റെയിൽ കണക്റ്റ് മൊബൈൽ ആപ്പും കേന്ദ്ര െറയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനംചെയ്തു. ഇനി മുതൽ ടിക്കറ്റിനൊപ്പം ഭക്ഷണം, വിശ്രമമുറി, ഹോട്ടൽ എന്നിവ ബുക്ക് ചെയ്യാൻ കഴിയുമെന്ന് െറയിൽവേ മന്ത്രാലയം അറിയിച്ചു.
വിവരങ്ങൾ ഒരു പേജിൽ ഉൾപ്പെടുത്തി ട്രെയിൻ സർച്ച്, സെലക്ഷൻ എന്നിവ നവീകരിച്ച വെബ്സൈറ്റിലുണ്ട്. ട്രെയിനിൽ ലഭ്യമായ ക്ലാസ്, യാത്രാ തുക എന്നിവയും ഒരു പേജിൽതന്നെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതിനിടെ സുനീത് ശർമയെ െറയിൽവേ ബോർഡ് ചെയർമാനും ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറായും നിയമിക്കാൻ നിയമന കമ്മിറ്റി അനുമതി നൽകി.
