Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഖത്തറും

text_fields
bookmark_border
യാത്രാ മാഗസിനായ കോൺഡേ നാസ്റ്റ് ട്രാവലറിന്റെ 2026-ലെ റീഡേഴ്സ് ചോയ്സ് അവാർഡിൽ മികച്ച 20 രാജ്യങ്ങളുടെ പട്ടികയിലാണ് ഇടംപിടിച്ചത്
ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഖത്തറും
cancel

ദോഹ: പ്രശസ്ത യാത്രാ മാഗസിനായ 'കോൺഡേ നാസ്റ്റ് ട്രാവലറിന്റെ' 2026-ലെ റീഡേഴ്സ് ചോയ്സ് അവാർഡിൽ ലോകത്തിലെ മികച്ച 20 വിനോദസഞ്ചാര രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറും. ആഗോളതലത്തിൽ 19ാം സ്ഥാനമാണ് ഖത്തർ സ്വന്തമാക്കിയത്. പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു ഗൾഫ് രാജ്യവുമാണ് ഖത്തർ.

18ാം സ്ഥാനത്തുള്ള ഫ്രാൻസിനും (91 പോയന്റ്) 20ാം സ്ഥാനത്തുള്ള കാനഡക്കും (88.97 പോയന്റ്) ഇടയിലാണ് ഖത്തർ നിലയുറപ്പിച്ചത്. സർവേയിൽ ലോകമെമ്പാടുമുള്ള എട്ട് ലക്ഷത്തോളം വായനക്കാരാണ് പങ്കെടുത്തത്. 2026 ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ രേഖപ്പെടുത്തിയ റേറ്റിങ്ങുകളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് തയാറാക്കിയത്.

ഗ്രീസ് (98.14 പോയന്റ്) ആണ് പട്ടികയിൽ ഒന്നാമത്. ജപ്പാൻ (97.01 പോയന്റ്), ഇറ്റലി (96.48 പോയന്റ്) എന്നീ രാജ്യങ്ങളാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്. തുർക്കിയ (94.90), പോർച്ചുഗൽ (94.64), കോസ്റ്റാറിക്ക, ക്രൊയേഷ്യ, ഇന്തോനേഷ്യ എന്നിവയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ.

ആധുനിക നഗരഭംഗിയും പാരമ്പര്യ പൈതൃകവും സമന്വയിപ്പിക്കുന്ന ഖത്തറിലെ മികച്ച യാത്രാനുഭവങ്ങളെ മാഗസിൻ എടുത്തുപറയുന്നു. തലസ്ഥാനമായ ദോഹയിലെ ലോകോത്തര ഹോട്ടലുകളുടെയും റെസ്റ്റാറന്റുകളുടെയും ലഭ്യത, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവ ഖത്തറിന്റെ ജനപ്രീതി വർധിപ്പിക്കാൻ സഹായിച്ചു. വിനേദ, സാംസ്കാരിക പരിപാടികളുടെ ഒരു പ്രധാന കേന്ദ്രമായി രാജ്യം മാറിയത് സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്നു.

2024 ൽ 50 ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഖത്തർ സന്ദർശിച്ചത്. ഇത് മുൻ വർഷത്തേക്കാൾ 25 ശതമാനം കൂടുതലായിരുന്നു. 2025ൽ സന്ദർശകരുടെ എണ്ണത്തിൽ 3.7 ശതമാനത്തിന്റെ അധിക വളർച്ചയും രേഖപ്പെടുത്തി. 2022ലെ ഫിഫ ലോകകപ്പിന് ശേഷം വിനോദസഞ്ചാര മേഖലയിൽ ഖത്തർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണമെന്ന് കോൺഡേ നാസ്റ്റ് ട്രാവൽ റിപ്പോർട്ടിൽ പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Global Tourism Recognition: Qatar Ranks Among World's Best Destinations
Next Story