Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightഓ​ട്ടോ​യി​ൽ...

ഓ​ട്ടോ​യി​ൽ പൂക്കിപ്പറമ്പ് ടു കശ്മീർ; സാ​ഹ​സി​ക യാ​ത്ര ന​ട​ത്തി യു​വാ​ക്ക​ൾ

text_fields
bookmark_border
Pookkiparambu to Kashmir in Auto Young people on an adventurous journey
cancel
camera_alt

യു​വാ​ക്ക​ൾ ഓ​ട്ടോ​യു​മാ​യി ജ​മ്മു​ക​ശ്മീ​രി​ൽനി​ന്ന് പ​ക​ർ​ത്തി​യ ചി​ത്രം


തി​രൂ​ര​ങ്ങാ​ടി: പൂ​ക്കി​പ​റ​മ്പി​ൽ​നി​ന്ന്​ ജ​മ്മു ക​ശ്മീ​ർ വ​രെ ഓ​ട്ടോ​യി​ൽ സാ​ഹ​സി​ക യാ​ത്ര ന​ട​ത്തി തി​രി​ച്ചെ​ത്തി നാ​ല് യു​വാ​ക്ക​ൾ. പൂ​ക്കി​പ​റ​മ്പി​ൽ പൗ​രാ​വ​ലി ഊ​ഷ്മ​ള സ്വീ​ക​ര​ണ​മാ​ണ് നാ​ട്ടു​കാ​ർ ഒ​രു​ക്കി​യ​ത്. പൂ​ക്കി​പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ ചേ​ക്ക​ത്ത് നൂ​റു​ദ്ദീ​ൻ (23), പ​രേ​ട​ത്ത് ഉ​മ​റു​ൽ മു​ക്താ​ർ (23), മാ​ട്ടാ​ൻ ശ​ഫീ​ഖ് അ​ലി (25), ക​രു​മ്പി​ൽ നി​സാ​മു​ദ്ദീ​ൻ (23) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ ചു​റ്റി​ക്ക​റ​ങ്ങി തി​രി​ച്ചെ​ത്തി​യ​ത്.

ഒ​ക്ടോ​ബ​ർ 28നാ​ണ് പൂ​ക്കി​പ​റ​മ്പി​ൽ​നി​ന്ന്​ നൂ​റു​ദ്ദീ​െൻറ 2007 മോ​ഡ​ൽ പ്രൈ​വ​റ്റ് ഒ​ട്ടോ​യി​ൽ ഇ​വ​ർ യാ​ത്ര തു​ട​ങ്ങി​യ​ത്. ക​ർ​ണാ​ട​ക, ഗോ​വ, മ​ഹാ​രാ​ഷ്​​ട്ര, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ചു​റ്റി​ക്ക​ണ്ട് ജ​മ്മു കാ​ശ്മീ​രി​ലെ സോ​ജി​ല പാ​സ് വ​രെ യാ​ത്ര ന​ട​ത്തി.തി​രി​ച്ച് ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഹ​രി​യാ​ന, ഡ​ൽ​ഹി, യു.​പി, മ​ധ്യ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ചു​റ്റി ക​റ​ങ്ങി​യാ​ണ് ഡി​സം​ബ​ർ മൂ​ന്നി​ന് പൂ​ക്കി​പ​റ​മ്പി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

38 ദി​വ​സ​ത്തെ യാ​ത്ര​ക്കൊ​ടു​വി​ലാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. യാ​ത്ര തു​ട​ങ്ങി ക​ർ​ണാ​ട​ക​യെ​ത്തി​യ​പ്പോ​ൾ ഓ​ട്ടോ​യു​ടെ ട​യ​ർ പ​ഞ്ച​റാ​യ​ത​ല്ലാ​തെ മ​റ്റു ബു​ദ്ധി​മു​ട്ടു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. തൊ​ഴി​ലി​ൽ നി​ന്നു സ​മ്പാ​ദ്യം മി​ച്ചം വെ​ച്ച തു​ക​ക്കാ​ണ്​ നാ​ട് ചു​റ്റാ​ൻ ഇ​റ​ങ്ങി​യ​ത്. താ​മ​സ​ത്തി​ന് ടെൻറും ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ക​ഴി​ച്ചു​മാ​ണ് ഇ​വ​ർ യാ​ത്ര ന​ട​ത്തി​യ​ത്. ജ​മ്മു​ക​ശ്മീ​രി​ൽ മാ​ത്ര​മാ​ണ് ഇ​വ​ർ ഒ​രു ദി​വ​സം റൂം ​വാ​ട​ക​ക്ക് എ​ടു​ത്ത് താ​മ​സി​ച്ച​ത്. 9000 കി​ലോ​മീ​റ്റ​റി​ന​പ്പു​റം ക​റ​ങ്ങി​യാ​ണ് ഇ​വ​ർ ഓ​ട്ടോ​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:autoadventurous journeyPookkiparambu to Kashmir
News Summary - Pookkiparambu to Kashmir in Auto; Young people on an adventurous journey
Next Story