Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightപോളച്ചിറ അക്വ...

പോളച്ചിറ അക്വ അഡ്വഞ്ചര്‍ ടൂറിസം പദ്ധതി ജനുവരിയിൽ നിർമാണം തുടങ്ങും

text_fields
bookmark_border
Polachira Aqua Adventure Tourism Project will begin construction in January
cancel
camera_alt

പോ​ള​ച്ചി​റ അ​ക്വ അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി

ക​ണ്ടെ​ത്തി​യ സ്ഥ​ലം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക്​ വേ​ഗം​കൂ​ട്ടാ​ൻ പോ​ള​ച്ചി​റ അ​ക്വ അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം പ​ദ്ധ​തി. ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ടൂ​റി​സം പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യി ഇ​ത് മാ​റും. ത​ദ്ദേ​ശ​സ്ഥാ​പ​ന​വും റ​വ​ന്യൂ വ​കു​പ്പും ത​മ്മി​ലു​ള്ള ഭൂ​മി​സം​ബ​ന്ധ​മാ​യ ത​ര്‍ക്കം പ​രി​ഹ​രി​ച്ച​തോ​ടെ പ​ദ്ധ​തി​ക്ക്​ ത​ട​സ്സം നീ​ങ്ങി. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്​​തു. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം പ​ഞ്ചാ​യ​ത്തി​ല്‍ നി​ല​നി​ര്‍ത്തി​ക്കൊ​ണ്ട് ഉ​പ​യോ​ഗാ​നു​മ​തി ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ലി​ന് ല​ഭ്യ​മാ​ക്കാ​നാ​ണ്​ തീ​രു​മാ​നം.

പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നും വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നു​മാ​യി ക​ല​ക്ട​റേ​റ്റി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ല്‍ മ​ന്ത്രി വീ​ണാ ജോ​ർ​ജ്​ ഓ​ണ്‍ലൈ​നാ​യി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍പ്പെ​ട്ട കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നി​ര്‍ദി​ഷ്്ട പോ​ള​ച്ചി​റ അ​ക്വ അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​ന് വി​ക​സ​ന​നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​താ​ണെ​ന്നും കാ​ല​താ​മ​സം കൂ​ടാ​തെ ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ധാ​രാ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യും. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച്​ പ​ദ്ധ​തി​യു​ടെ നി​ര്‍മാ​ണം 2022 ജ​നു​വ​രി​യോ​ടെ ആ​രം​ഭി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി. സ്ഥ​ലം എം.​എ​ല്‍.​എ കൂ​ടി​യാ​യ മ​ന്ത്രി​യു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് പ​ദ്ധ​തി​യു​ടെ ത​ട​സ്സം നീ​ങ്ങി വ​ഴി​യൊ​രു​ങ്ങി​യ​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് പൂ​ര്‍ണ പി​ന്തു​ണ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് വ​കു​പ്പു​ക​ള്‍ ത​മ്മി​ലു​ള്ള ഏ​കോ​പ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

പോ​ള​ച്ചി​റ അ​ക്വ അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം പ​ദ്ധ​തി​ക്ക് 2017ല്‍ ​ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ക​യും ആ​ദ്യ ഗ​ഡു അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഡി.​ടി.​പി.​സി ചെ​യ​ര്‍പേ​ഴ്സ​ൻ കൂ​ടി​യാ​യ ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​ര്‍, കു​ള​ന​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ചി​ത്തി​ര സി.​ച​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​ആ​ര്‍. മോ​ഹ​ന്‍ദാ​സ്, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പോ​ള്‍ രാ​ജ​ന്‍, ജോ​ണ്‍സ​ന്‍ ഉ​ള്ള​ന്നൂ​ര്‍, കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സാ​റാ​മ്മ കു​ഞ്ഞു​കു​ത്ത്, മി​നി സാം, ​ടൂ​റി​സം വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​ഐ. സു​ബൈ​ര്‍കു​ട്ടി, ത​ഹ​സി​ല്‍ദാ​ര്‍ വി.​എ​സ്. വി​ജ​യ​കു​മാ​ര്‍, കു​ള​ന​ട പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ല​ത തു​ട​ങ്ങി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PolachiraAqua Adventure Tourism Project
News Summary - Polachira Aqua Adventure Tourism Project will begin construction in January
Next Story