Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
phuket island
cancel
Homechevron_rightTravelchevron_rightTravel Newschevron_rightക്വാറൻറീൻ വേണ്ട; ജൂലൈ...

ക്വാറൻറീൻ വേണ്ട; ജൂലൈ ഒന്ന്​ മുതൽ സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി തായ്​ലൻഡിലെ ഫുക്കറ്റ്​

text_fields
bookmark_border

തായ്​ലൻഡിലെ പ്രധാനപ്പെട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഫുക്കറ്റ്​ ജൂലൈ ഒന്ന്​ മുതൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ പോവുകയാണ്​. ടൂറിസത്തെ ആശ്രയിക്കുന്ന രാജ്യമായ തായ്‌ലൻഡ് ഒരു വർഷത്തിന്​ ശേഷം തങ്ങളുടെ പ്രധാന സഞ്ചാര കേന്ദ്രത്തിലേക്ക് 14 ദിവസത്തെ​​ ക്വാറൻറീനില്ലാതെയാണ്​ പ്രവേശനം അനുവദിക്കുന്നത്​. എന്നാൽ, യാത്രക്കാർ പൂർണ്ണമായി വാക്സിനേഷൻ ചെയ്​തവരും ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നല്ലാത്തവരും ആയിരിക്കണമെന്ന്​ ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡ് അറിയിച്ചിട്ടുണ്ട്​. അബുദാബി, ദുബൈ, ഷാർജ, ദോഹ, മസ്​കത്ത്​, എന്നിവിടങ്ങളിൽ നിന്നും ജൂലൈ ഒന്ന്​ മുതൽ ഫുക്കറ്റിലേക്ക്​ സഞ്ചാരികൾക്ക്​ പറക്കാം.

അതേസമയം, ഫുക്കറ്റിലെ വിനോദസഞ്ചാര കേന്ദ്രം വീണ്ടും തുറക്കാനുള്ള തായ്‌ലാൻഡി​െൻറ പദ്ധതി ഏഷ്യയിലെ മറ്റ് അവധിക്കാല ഹോട്ട്‌സ്‌പോട്ടുകൾക്ക് മാതൃകയാണെന്ന്​ ബന്യാൻ ട്രീ ഹോൾഡിംഗ്സ് ലിമിറ്റഡ്​ സ്ഥാപകൻ അഭിപ്രായപ്പെട്ടു. തായ്​ലൻഡി​െൻറ നടപടി മറ്റുള്ള ടൂറിസ്റ്റ്​ കേന്ദ്രങ്ങൾക്ക്​ അവരുടെ അതിർത്തികൾ തുറക്കുന്നതിനും ട്രാവൽ ബബ്​ളുകൾ പോലുള്ള സ്​ട്രാറ്റജികൾ തകരാറിലായതിനാൽ സന്ദർശകരെ കൊണ്ടുവരുന്നതിനുമുള്ള ഒരു മാതൃകയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


സഞ്ചാരികൾ എത്തുന്നതിന്​ മുമ്പായി ദ്വീപിലെ നിവാസികൾക്കിടയിലെ പ്രതിരോധ കുത്തിവയ്പ്പ് 70 ശതമാനമെങ്കിലും പൂർത്തീകരിക്കാനും ഫുക്കറ്റ്​​ പദ്ധതിയിടുന്നുണ്ട്​. നിലവിൽ 60 ശതമാനം ആളുകളും വാക്​സിനെടുത്തുകഴിഞ്ഞു. തയാറെടുപ്പിന്‍റെ ഭാഗമായി, ടൂറിസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ 70 ശതമാനം ജീവനക്കാർക്കും വാക്സിനേഷൻ വാക്സിനേഷൻ നൽകിയതായി സാക്ഷ്യപ്പെടുത്തുന്ന അമേസിങ്​ തായ്‌ലൻഡ് സേഫ്റ്റി ആൻഡ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ പ്ലസ് സർട്ടിഫിക്കറ്റും നല്‍കും. ഫുക്കറ്റിലെ ഭൂരിപക്ഷം ഹോട്ടലുകൾക്കും മറ്റ്​ ബിസിനസ്​ സ്ഥാപനങ്ങൾക്കും സുരക്ഷാ സർട്ടിഫിക്കറ്റ്​ ലഭിച്ചുകഴിഞ്ഞു.

നീണ്ട ഇടവേളക്ക്​ ശേഷം വീണ്ടും തുറക്കുന്ന തായ്​ലൻഡിലെ സ്വർഗം സഞ്ചാരികൾക്കായി മികച്ച ഒാഫറുകളും മുന്നോട്ടുവെക്കുന്നുണ്ട്​. ഒരു രാത്രി താമസിക്കുന്നതിന്​ ഹോട്ടൽ മുറികൾക്ക് വാടകയായി ഒരു ഡോളർ മാത്രം നൽകിയാൽ മതി എന്നുള്ളതാണ്​ അതിലേറ്റവും ആകർഷകം. ഒരു ദിവസത്തിന്​ 2000 രൂപ മുതൽ 6000 രൂപയ്​ക്ക്​ മുകളിൽ വാടക വാങ്ങിവന്നിരുന്ന ഹോട്ടലുകളാണ്​ പ്രത്യേക സാഹചര്യത്തിൽ അത്രയും ചെറിയ തുകയ്​ക്ക്​ സഞ്ചാരികളെ വരവേൽക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThailandPhuket
News Summary - Phuket Reopening after one year
Next Story