Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റൺവേയിലൂടെ നീങ്ങുന്നതിനിടെ വിമാനത്തിന്റെ എമർജൻസി ബട്ടൺ അമർത്തി; യുവാവ് പിടിയിൽ

text_fields
bookmark_border
https://www.madhyamam.com/tags/indigo
cancel

ചെന്നൈ: ബംഗളൂരുവിൽ നിന്ന് ചെന്നൈയിലെത്തിയ ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ പൊലീസ് പിടിയിൽ. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ റൺവേയിലൂടെ ടാക്സി ബേയിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു സംഭവം. തെലങ്കാന സ്വദേശിയായ ശ്രീശൈലത്തെയാണ് (40) ചെന്നൈ വിമാനത്താവളം പൊലീസ് പിടികൂടിയത്.

ചൊവ്വാഴ്ച രാത്രി 142 യാത്രക്കാരുമായി ബംഗളൂരുവിൽ നിന്ന് ചെന്നൈയിലെത്തിയതായിരുന്നു വിമാനം. വിമാനം ലാൻഡ് ചെയ്തശേഷം പാർക്കിങ് സ്ഥലത്തേക്ക് നീങ്ങുന്നതിനിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം നടന്നതായി സൂചിപ്പിച്ച് പൈലറ്റുമാരുടെ കോക്പിറ്റിൽ മുന്നറിയിപ്പ് അലാറം മുഴങ്ങുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് എമർജൻസി വാതിലിന് സമീപത്തെ സീറ്റിലിരുന്ന ശ്രീശൈലം വാതിൽ തുറക്കാനുള്ള ബട്ടൺ അമർത്തിയതായി കണ്ടെത്തിയത്. സംഭവം ഗുരുതരമായ സുരക്ഷാ ലംഘനമാണെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.

പഴം, പച്ചക്കറി എന്നിവയുടെ മൊത്ത വ്യാപാരിയായ ശ്രീശൈലത്തെ ഇൻഡിഗോ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. അബദ്ധത്തിൽ ബട്ടൺ അമർത്തിപ്പോയതാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ, ഈ വിശദീകരണത്തിൽ തൃപ്തരാകാത്ത വിമാനക്കമ്പനി അധികൃതർ ഇദ്ദേഹത്തെ ചെന്നൈ വിമാനത്താവളം പൊലീസിന് കൈമാറുകയായിരുന്നു.

ശ്രീശൈലത്തെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. യുവാവ് മനഃപൂർവം വാതിൽ തുറക്കാൻ ശ്രമിച്ചതാണോ അതോ അബദ്ധത്തിൽ ബട്ടൺ അമർത്തിയതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

വിമാനത്തിന്റെ എമർജൻസി വാതിൽ അനുമതിയില്ലാതെ തുറക്കുകയോ തുറക്കാൻ ശ്രമിക്കുകയോ അതിന്റെ പ്രവർത്തനത്തിൽ ഇടപെടുകയോ ചെയ്യുന്നത് ഗുരുതരമായ സുരക്ഷാ ലംഘനമാണ്. ഇത്തരം പ്രവൃത്തികൾക്ക് കുറ്റത്തിന്റെ സ്വഭാവവും ബാധകമായ നിയമങ്ങളും അനുസരിച്ച് അറസ്റ്റ്, തടവ്, കനത്ത പിഴ, വിമാന യാത്രാ വിലക്ക് തുടങ്ങിയ നടപടികൾ നേരിടേണ്ടി വരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story