സഞ്ചാരികളെ ആകർഷിച്ച് പാറന്നൂർ ചിറ
text_fieldsകേച്ചേരി: മഴ ശക്തമായി പാറന്നൂർ ചിറ നിറഞ്ഞൊഴുകിയതോടെ സഞ്ചാരികളുടെ തിരക്കേറി. പാറക്കെട്ടുകൾക്കിടയിലെ വെള്ളച്ചാട്ടം കാണാനും മഴ നനഞ്ഞ് ചിറയിൽ നീരാടാനും മീൻപിടിക്കാനുമെല്ലാം നിരവധി പേരാണ് എത്തുന്നത്. വാഴാനി ഡാമിൽനിന്ന് പുഴ വഴി എത്തുന്ന വെള്ളമാണ് ചിറയുടെ പ്രധാന ആകർഷണം. വലിയ ചിറ, ചെറിയ ചിറ, നിലംപതി ചിറ എന്നിവ വഴിയാണ് ഇവിടെ വെള്ളം തടഞ്ഞുനിർത്തുന്നത്. കൃഷിക്കാണ് ഈ വെള്ളം കൂടുതലും ഉപയോഗിക്കുക.
പ്രദേശത്തേക്ക് എത്തുന്ന ദേശാടന പക്ഷികൾ കാഴ്ചക്കാർക്ക് വിരുന്നൂട്ടുന്നു. വിശാലമായ പാടശേഖരത്തെ മുറിച്ചൊഴുകുന്ന പുഴ പ്രധാന കാഴ്ചയാണ്. പാറന്നൂർ ചിറയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഒട്ടേറെ പദ്ധതികൾ ചൂണ്ടൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യുന്നുണ്ട്. ലഘുഭക്ഷണ ശാല, ഓപൺ ജിം എന്നിവയുടെ നിർമാണം ഏതാണ്ട് പൂർത്തിയായി. ഓണത്തിന് മുമ്പ് ഇവയുടെ ഉദ്ഘാടനം നടത്താനാണ് അധികൃതരുടെ നീക്കം. ചിൽഡ്രൻസ് പാർക്ക്, തൂക്കുപാലം, വാച്ച് ടവർ, പുഴയോരത്തെ യാത്ര, കൊട്ടവഞ്ചി യാത്ര എന്നിവയാണ് ഇനി വരാൻ പോകുന്ന പദ്ധതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

