Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വട്ടവടയിൽ എൻട്രി ഫീസ് ഏർപ്പെടുത്തി ഊർക്കാടിൽ പഞ്ചായത്ത്; ഹരിത ചെക്ക്പോസ്റ്റും സ്ഥാപിച്ചു

text_fields
bookmark_border
വട്ടവടയിൽ എൻട്രി ഫീസ് ഏർപ്പെടുത്തി ഊർക്കാടിൽ പഞ്ചായത്ത്; ഹരിത ചെക്ക്പോസ്റ്റും സ്ഥാപിച്ചു
cancel

മൂന്നാർ: കേരളത്തിലെ പ്രധാന സഞ്ചാരകേന്ദ്രമായ വട്ടവടയിൽ എൻട്രി ഫീസ് ഏർപ്പെടുത്തി ഊർക്കാടിൽ പഞ്ചായത്ത്. സന്ദർശകർ വൻതോതിൽ മാലിന്യം തള്ളുന്നതു വ്യാപകമായതോടെ, ഇവ ശേഖരിക്കുന്നതിന് നിയോഗിക്കപ്പെട്ടവരുടെ വേതനത്തിനായാണ് ഫീസ് ഏർപ്പെടുത്തിയത്. വാഹനത്തിന്റെ ഇനം അനുസരിച്ചാണ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. മിനിമം തുക 30 രൂപയും ഉയർന്ന എൻട്രി ഫീ 100 രൂപയുമാണ്.

എൻട്രി ഫീസ് ഈടാക്കുന്നതിന്റെ ഭാഗമായി വട്ടവടയുടെ പ്രവേശന കവാടമായ ഊർക്കാടിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത ചെക്‌പോസ്റ്റ് സ്ഥാപിച്ചു. ചെക്‌പോസ്റ്റിൽ ഫീസ് വാങ്ങുന്നതിനൊപ്പം മാലിന്യം ശേഖരിക്കാൻ സഞ്ചികളും നൽകും. മടക്കയാത്രയിൽ മാലിന്യങ്ങൾ കൈമാറാം. സന്ദർശകർ വൻതോതിൽ മാലിന്യം തള്ളുന്നതു വ്യാപകമായതോടെയാണ്, ഇവ ശേഖരിക്കുന്നതിന് നിയോഗിക്കപ്പെട്ടവരുടെ വേതനത്തിനായി ഫീസ് ഈടാക്കാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി സൂര്യരാജ് വ്യക്തമാക്കി.

ഇരുചക്ര വാഹനങ്ങൾക്ക് 30 രൂപയാണ് പ്രവേശന ഫീസ്. കാർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്കും 50 രൂപയും ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് 100 രൂപയുമാണ് ഫീസ് ഈടാക്കുക എന്നും സൂര്യരാജ് കൂട്ടിച്ചേർത്തു. തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വട്ടവട.

കേരളത്തിൽ മറ്റൊരിടത്തും കാണാത്ത രീതിയിൽ ആപ്പിൾ, ഓറഞ്ച്, സ്ട്രോബെറി, പ്ലംസ്, പാഷൻ ഫ്രൂട്ട്, പീച്ചസ് തുടങ്ങിയ പഴങ്ങളും പലതരത്തിലുള്ള പച്ചക്കറികളും വ്യാപകമായി വട്ടവടയിൽ കൃഷി ചെയ്യുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vattavada Entry Fee: Uoorkad Grama Panchayat Imposes Fee to Curb Plastic Pollution
Next Story