Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightചെമ്പ്രമല...

ചെമ്പ്രമല ട്രക്കിങ്ങിന് അവസരം

text_fields
bookmark_border
trekking
cancel
camera_alt

representational image

കൽപറ്റ: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ദേശീയ സാഹസിക അക്കാദമി എന്നിവരുടെ ആഭിമുഖ്യത്തില്‍ ചെമ്പ്രമലയിലേക്ക് സൗജന്യമായി ട്രക്കിങ് സംഘടിപ്പിക്കുന്നു. നവംബര്‍ 13ന് നടക്കുന്ന ട്രക്കിങ്ങിൽ 18നും 35നും മധ്യ പ്രായമുള്ള യുവതീ-യുവാക്കള്‍ക്ക് പങ്കെടുക്കാം.

താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നവംബര്‍ മൂന്നിനകം അപേക്ഷിക്കണം. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്ക് മുന്‍ഗണന. ആദ്യം അപേക്ഷിക്കുന്ന 35 പേര്‍ക്കാണ് പ്രവേശനം.

അപേക്ഷകള്‍ ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍, ജില്ല യുവജനകേന്ദ്രം, ചക്കാലക്കല്‍ അപ്പാര്‍ട്ട്മെന്റ്, ഹരിതഗിരി റോഡ് കല്‍പറ്റ എന്ന വിലാസത്തില്‍ ലഭിക്കണം. ഇ-മെയില്‍: dypowayanad@gmail.com ഫോണ്‍: 9895314639.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chembramala trekkingfree trekking
News Summary - Opportunity for Chembramala trekking
Next Story