Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഒരു ടിക്കറ്റ്, ഒരു പാസ്'; ഇനി ഫ്ലൈറ്റും ടാക്സിയും ഹോട്ടലും മാറിമാറി ബുക്ക് ചെയ്ത് വലയണ്ട...

text_fields
bookmark_border
ഒരു ടിക്കറ്റ്, ഒരു പാസ്; ഇനി ഫ്ലൈറ്റും ടാക്സിയും ഹോട്ടലും മാറിമാറി ബുക്ക് ചെയ്ത് വലയണ്ട...
cancel

ന്യൂഡൽഹി: യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഫ്ലൈറ്റിനായി ഒരു ആപ്പും ഹോട്ടലിനായി മറ്റൊന്നുമായി മാറിമാറി ബുക്ക് ചെയ്ത് വലയുന്ന അവസ്ഥയ്ക്ക് മാറ്റം വരുന്നു. വിമാന ടിക്കറ്റ്, താമസം, യാത്രാസൗകര്യങ്ങൾ, പ്രാദേശിക കാഴ്ചകൾ എന്നിവയെല്ലാം ഒരൊറ്റ ഡിജിറ്റൽ സംവിധാനത്തിന് കീഴിൽ കൊണ്ടവരുന്ന പദ്ധതിയുമായി കേന്ദ്ര ടൂറിസം മന്ത്രാലയവും ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സും (ഒ.എൻ.ഡി.സി) രംഗത്ത്. 'നാഷണൽ ഡിജിറ്റൽ ടൂറിസം സ്റ്റാക്ക്' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഓപ്പൺ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ പ്രധാന ലക്ഷ്യം 'ഒരു ടിക്കറ്റ്, ഒരു പാസ്' എന്നതാണ്.

എന്താണ് 'ഒരു ടിക്കറ്റ്, ഒരു പാസ്' ആശയം?

യാത്രക്കാർക്കായി ഒറ്റയടിക്ക് ഉപയോഗിക്കാവുന്ന ഒരു സാർവത്രിക ടിക്കറ്റ് ഇതിലൂടെ തൽക്ഷണം നൽകുന്നില്ല. പകരം, വിവിധ ടൂറിസം സേവനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ഏവർക്കും എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു പൊതു ഡിജിറ്റൽ സംവിധാനം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉദാഹരണത്തിന്, കേരളത്തിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുകയാണെന്ന് കരുതുക. കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ്, മൂന്നാറിലെ ഹോംസ്റ്റേ, എയർപോർട്ടിൽ നിന്നുള്ള ടാക്സി, പ്രാദേശിക ഭക്ഷണശാലകൾ, കാഴ്ചകൾ എന്നിവയെല്ലാം വെവ്വേറെ ആപ്പുകളിൽ തിരയുന്നതിന് പകരം, ഒരൊറ്റ കണക്റ്റഡ് പ്ലാറ്റ്‌ഫോമിലൂടെ ഈ സേവനങ്ങളെല്ലാം കണ്ടെത്താൻ പുതിയ സംവിധാനം വഴി സാധിക്കും.

പദ്ധതിയുടെ പ്രത്യേകതകൾ:

വിപുലമായ സേവനങ്ങൾ: 2028 അവസാനത്തോടെ ഏകദേശം 23,000 ടൂറിസം സേവനങ്ങളെ ഈ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ 14,000 ടൂറിസം അനുഭവങ്ങളും 9,000 ഹോംസ്റ്റേകളും ഉൾപ്പെടുന്നു. നിലവിൽ 1,000-ത്തിലധികം ടൂറിസം അനുഭവങ്ങൾ ഒ.എൻ.ഡി.സി നെറ്റ്‌വർക്കിൽ ലഭ്യമാണ്. ഇതിൽ 170 ASI സ്മാരകങ്ങളും 29 മ്യൂസിയങ്ങളും ഉൾപ്പെടുന്നു.

ചെറുകിട സംരംഭകർക്ക് തുണ: പരമ്പരാഗത ടൂറിസം കേന്ദ്രങ്ങൾക്ക് പുറമേ, ഉൾനാടൻ പ്രദേശങ്ങളിലെ ചെറിയ സംരംഭകരെയും പ്രാദേശിക ബിസിനസുകളെയും യാത്രക്കാർക്ക് എളുപ്പത്തിൽ കണ്ടെത്താൻ ഇതിലൂടെ സാധിക്കും.

എ.ഐ സഹായത്തോടെയുള്ള ആസൂത്രണം: ഡിജിറ്റൽ സ്റ്റാക്കിന്റെ മുൻനിരയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉണ്ടായിരിക്കും. ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താനും വ്യക്തിഗത യാത്രാവിവരങ്ങൾ തയ്യാറാക്കാനും വിവിധ ഭാഷകളിൽ സേവനങ്ങൾ പ്രയോജനപ്പെടുത്താനും എ.ഐ യാത്രക്കാരെ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഓരോ ബുക്കിങും വെവ്വേറെ ഡിജിറ്റൽ അറകളിൽ ഒതുങ്ങിനിൽക്കുന്ന അവസ്ഥ ഒഴിവാക്കി യാത്രകൾ കൂടുതൽ സുഗമവും ലളിതവുമാക്കാൻ പുതിയ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One Ticket, One Pass: India's New Tourism Stack
Next Story