Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഓ​ണ​ക്കാ​ല​ത്തെ...

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; മൂ​ന്ന്​ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ കൂ​ടി

text_fields
bookmark_border
ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; മൂ​ന്ന്​ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ കൂ​ടി
cancel

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ റെ​യി​ൽ​വേ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​രം നോ​ർ​ത് - മം​ഗ​ളൂ​രു ജ​ങ്​​ഷ​ൻ, ചെ​ന്നൈ സെ​ൻ​ട്ര​ൽ - കൊ​ല്ലം, എ​റ​ണാ​കു​ളം ജ​ങ്​​ഷ​ൻ- ബം​ഗ​ളൂ​രു എ​സ്.​എം.​വി.​ടി എ​ന്നീ റൂ​ട്ടു​ക​ളി​ലാ​ണ് സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​ക.

തി​രു​വ​ന​ന്ത​ര​പു​രം - മം​ഗ​ളൂ​രു

06093 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത് - മം​ഗ​ളൂ​രു സ്​​പെ​ഷ​ൽ ആ​ഗ​സ്റ്റ് 12, 19, 26, സെ​പ്റ്റം​ബ​ർ ര​ണ്ട്​ തീ​യ​തി​ക​ളി​ൽ (ബു​ധ​നാ​ഴ്ച​ക​ളി​ൽ) രാ​വി​ലെ ഒ​മ്പ​തി​ന്​ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ന്ന് രാ​ത്രി ഒ​ൻ​പ​തി​ന്​ മം​ഗ​ളൂ​രു​വി​ലെ​ത്തും. 06094 മം​ഗ​ളൂ​രു- തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്​​പെ​ഷ​ൽ ആ​ഗ​സ്റ്റ്​ 13, 20, 27, സെ​പ്റ്റം​ബ​ർ മൂ​ന്ന്​ തീ​യ​തി​ക​ളി​ൽ (വ്യാ​ഴാ​ഴ്ച​ക​ളി​ൽ) ഉ​ച്ച​ക്ക് 3.15ന്​ ​മം​ഗ​ളൂ​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ചെ 5.30ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ലെ​ത്തും. വ​ർ​ക്ക​ല, കൊ​ല്ലം, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശ്ശേ​രി, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, ഷൊ​ർ​ണൂ​ർ, തി​രൂ​ർ, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശ്ശേ​രി, ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ർ​കോ​ട് എ​ന്നി​ങ്ങ​നെ​യാ​ണ്​ കേ​ര​ള​ത്തി​ലെ സ്​​റ്റോ​പ്പു​ക​ൾ.

ചെ​ന്നൈ സെ​ൻ​ട്ര​ൽ -കൊ​ല്ലം

06117 ചെ​ന്നൈ സെ​ൻ​ട്ര​ൽ - കൊ​ല്ലം സ്​​പെ​ഷ​ൽ ആ​ഗ​സ്റ്റ്​ 13 നും ​സെ​പ്റ്റം​ബ​ർ അ​ഞ്ചി​നും മ​ധ്യേ​യു​ള്ള വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 11.50ന് ​ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം വൈ​കു​ന്നേ​രം 4.20ന് ​കൊ​ല്ല​ത്തെ​ത്തും.

06118 കൊ​ല്ലം - ചെ​ന്നൈ സെ​ൻ​ട്ര​ൽ സ്​​പെ​ഷ​ൽ ആ​ഗ​സ്റ്റ് 14നും ​സെ​പ്റ്റം​ബ​ർ ആ​റി​നും ഇ​ട​യി​ലു​ള്ള വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 6.45ന് ​കൊ​ല്ല​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11.35ന് ​ചെ​ന്നൈ​യി​ലെ​ത്തും. പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം എ​ന്നി​ങ്ങ​നെ​യാ​ണ്​ കേ​ര​ള​ത്തി​ലെ സ്​​റ്റോ​പ്പു​ക​ൾ.

എ​റ​ണാ​കു​ളം-ബം​ഗ​ളൂ​രു

06147 എ​റ​ണാ​കു​ളം ജ​ങ്​​ഷ​ൻ - ബം​ഗ​ളൂ​രു എ​സ്.​എം.​വി.​ടി സ്​​പെ​ഷ്യ​ൽ ആ​ഗ​സ്റ്റ്​ ഒ​ൻ​പ​ത്, 16, 23, 30, സെ​പ്റ്റം​ബ​ർ ആ​റ്​ തീ​യ​തി​ക​ളി​ൽ (ഞാ​യ​റാ​ഴ്ച​ക​ളി​ൽ) രാ​ത്രി 11.10ന് ​എ​റ​ണാ​കു​ള​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട്​ പി​റ്റേ​ന്ന്​ ഉ​ച്ച​ക്ക് 12.45-ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും.

06148 ബം​ഗ​ളൂ​രു എ​സ്.​എം.​വി.​ടി - എ​റ​ണാ​കു​ളം സ്പെ​ഷ​ൽ ആ​ഗ​സ്റ്റ് 10, 17, 24, 31, സെ​പ്റ്റം​ബ​ർ ഏ​ഴ്​ തീ​യ​തി​ക​ളി​ൽ (തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ) വൈ​കു​ന്നേ​രം നാ​ലി​ന്​ പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് പു​ല​ർ​ച്ചെ 5.45 ന്​ ​എ​റ​ണാ​കു​ള​ത്തെ​ത്തും. ആ​ലു​വ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ​കേ​ര​ള​ത്തി​ലെ സ്​​റ്റോ​പ്പു​ക​ൾ.

പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ നീ​ട്ടി

വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന 06081 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത് - സാ​ന്ത്രാ​ഗ​ച്ചി സ്പെ​ഷ​ൽ സെ​പ്റ്റം​ബ​ർ നാ​ല്​ വ​രെ നീ​ട്ടി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന 06082 സാ​ന്ത്രാ​ഗ​ച്ചി - തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് സ്പെ​ഷ​ൽ സെ​പ്റ്റം​ബ​ർ ഏ​ഴ്​ വ​രെ​യും നീ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayonam festivaltravels
News Summary - Onam season rush; three more special trains announced
Next Story