നീലവാകകൾ പൂക്കുന്ന വീഥിയിൽ...
text_fieldsനീലവാകപ്പൂക്കൾ
തൊടുപുഴ: പ്രകൃതിയൊരുക്കുന്ന മൂന്നാറിന്റെ സൗന്ദര്യക്കാഴ്ചകൾക്ക് മാറ്റുകൂട്ടാൻ മലനിരകളിൽ ഇപ്പോൾ നീലവാകകൾ പൂവിട്ടിരിക്കുകയാണ്. തളിരിട്ടുനിൽക്കുന്ന തേയില ചെടികൾക്കും നീലാകാശത്തിനും ഇടയിൽ വർണക്കാഴ്ചയൊരുക്കുന്ന നീലവാകകൾ സഞ്ചാരികളുടെ കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചയാണ്.
പശ്ചിമഘട്ട താഴ്വരയിലെ ഈ വർണക്കാഴ്ച കാണാൻ നിരവധിയാളുകളാണ് മൂന്നാറിലെത്തുന്നത്. പള്ളിവാസൽ മുതൽ മറയൂർവരെ വഴിയരികിൽ പൂത്തുലഞ്ഞ് നിൽക്കുന്ന നീലവാകകൾ സഞ്ചാരികളുടെ മനസ്സ് കീഴടക്കും. തണുപ്പുള്ള കാലാവസ്ഥയിലാണ് ഇവ സമൃദ്ധമായി വളരുന്നത്. വേനലിന്റെ ആരംഭത്തിൽ ഇലകൾ പൊഴിഞ്ഞ് പൂവിടും. ഫെബ്രുവരി മുതൽ ഏപ്രിൽ അവസാനം വരെ ഈ വസന്തം നീളും. ഇതു കാണാനും കാമറയിൽ പകർത്താനുമായി നിരവധി സഞ്ചാരികളും എത്തുന്നുണ്ട്.
‘ബിഗ്നോണിയസി’ എന്ന വൃക്ഷവർഗത്തിൽപെട്ടതാണ് നീലവാക. ബ്രിട്ടീഷ് ഭരണകാലത്താണ് മൂന്നാറിൽ ഇവ വ്യാപകമായി നട്ടുപിടിപ്പിച്ചത്. നനുത്ത മഞ്ഞിന്റെ കുളിരും പരന്നുകിടക്കുന്ന തേയിലച്ചെടികളുടെ വശ്യഭംഗിയും മാത്രമല്ല നീലവാക പൂക്കൾ വിരിയിക്കുന്ന വസന്തകാലവും മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് പിന്നെയും പിന്നെയും കാണാന്‍ ബാക്കിവെക്കുന്ന മനോഹര കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

