മഴയില്ല, സഞ്ചാരികളുമില്ല; മൺസൂൺ ടൂറിസം പച്ചപിടിക്കാതെ മൂന്നാർ
text_fieldsകാലവർഷം ദുർബലമായതോടെ ജലനിരപ്പ് താഴ്ന്ന മാട്ടുപ്പെട്ടി
ജലാശയത്തിലെ എക്കോപോയന്റ് ഭാഗം
മൂന്നാർ: മഴയില്ല; സഞ്ചാരികളുമില്ല. മൺസൂൺ ടൂറിസം പച്ചപിടിക്കാതെ മൂന്നാർ. ഒരാഴ്ച മുമ്പുവരെ സഞ്ചാരികൾ നിറഞ്ഞിരുന്ന മൂന്നാറിലെ തെരുവുകൾ ഇപ്പോൾ ശൂന്യമാണ്. മധ്യവേനലവധിക്കാലം കഴിഞ്ഞതോടെയാണ് സഞ്ചാരികളുടെ വരവ് നിലച്ചത്. സാധാരണ ജൂൺ ആദ്യവാരം കാലവർഷം പെയ്തിറങ്ങുമെങ്കിലും ഇക്കുറി മഴയും പേരിന് മാത്രം. സാധാരണ ജൂണിലെ ആദ്യ രണ്ടാഴ്ച 293.1 മില്ലീമീറ്ററാണ് ജില്ലയിലെ ശരാശരി മഴ. എന്നാൽ, ഇത്തവണ 106 മില്ലീമീറ്റർ മാത്രമാണ് ലഭിച്ചത്. 64 ശതമാനം കുറവ്.
മൂന്നാറിലിപ്പോൾ കാലാവസ്ഥയുടെ വൈവിധ്യമാണ്. ഒരാഴ്ചയായി പുലർച്ച ചാറ്റൽ മഴ, പിന്നെ വെയിൽ, വൈകീട്ട് ചെറിയ തോതിൽ മഴ എന്നിങ്ങനെയാണ്. ദേവികുളം ഗ്യാപ്പിൽ ഉൾപ്പെടെ പല മേഖലകളിലും കനത്ത കോടമഞ്ഞും ദൃശ്യമാണ്.
മഴയില്ലാതായതോടെ മൺസൂൺ ആസ്വദിക്കാൻ എത്തുന്നവരും കുറവാണ്. അറബികളാണ് ഈ സീസണിലെ സഞ്ചാരികളിലേറെയും. ഇത്തവണ അവരും വന്നു തുടങ്ങിയിട്ടില്ല. മഴ കുറഞ്ഞതുമൂലം മാട്ടുപ്പെട്ടി ജലാശയത്തിൽ ജലനിരപ്പ് പകുതിയിൽ താഴെയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

