Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range യാത്രക്കാരില്ല; ശ്രീലങ്കയിലേക്ക് വിമാന സർവിസുകൾ കുറച്ചു
text_fieldsbookmark_border
Listen to this Article
നെടുമ്പാശ്ശേരി: വേണ്ടത്ര യാത്രക്കാരില്ലാത്തതിനാൽ ശ്രീലങ്കയിലേക്കുള്ള സർവിസുകൾ കുറച്ച് വിമാന കമ്പനികൾ. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആഭ്യന്തരപ്രശ്നങ്ങൾ ഉടലെടുത്തതിനാൽ രാജ്യാന്തര ടൂറിസ്റ്റ് ഏജൻസികൾ പലതും അവരുടെ sൽനിന്ന് ശ്രീലങ്കയെ ഒഴിവാക്കുകയാണ്.
കേരളത്തിൽനിന്ന് സ്ഥിരമായി ശ്രീലങ്കയിലേക്ക് വിനോദ യാത്രയൊരുക്കുന്ന ഒട്ടേറെ സംഘങ്ങളുണ്ട്. എന്നാൽ, ഇവരിലേറെയും ബുക്കിങ് നിർത്തി. ശ്രീലങ്കയിലെ പ്രതിസന്ധി കേരളത്തിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സഹായകമായേക്കും.
ശ്രീലങ്കയിൽ വിവിധ വിമാനക്കമ്പനികളും ഹോട്ടലുകളും യോജിച്ച് ചെലവ് കുറഞ്ഞ പാക്കേജുകൾ പ്രഖ്യാപിക്കാറുണ്ട്. 15,000 രൂപയിലൊതുങ്ങുന്ന രണ്ടുദിവസത്തെ പാക്കേജ് വരെയുള്ളതിനാലാണ് കൂടുതൽ പേരെ ശ്രീലങ്കയിലേക്ക് ആകർഷിക്കുന്നത്. അതുപോലെ ശ്രീലങ്കയിൽ വസ്ത്രങ്ങൾ വാങ്ങാനും മറ്റും എത്തുന്നവർ ഏറെയുണ്ട്.
Next Story
