Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കാൻ ഇനി ഇ-പാസ് വേണ്ട
text_fieldsbookmark_border
നിലമ്പൂർ: കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് തമിഴ്നാട് സർക്കാർ നിർബന്ധമാക്കിയ ഇ-പാസ് പിൻവലിച്ചു. നീലഗിരി ജില്ല കലക്ടർ ഇന്നസെൻറ് ദിവ‍്യയാണ് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കേരളത്തിൽ കോവിഡ് വ‍്യാപകമായ സാഹചര‍്യത്തിലാണ് ചരക്ക് വാഹനങ്ങളൊഴികെയുള്ള യാത്രക്കാർക്ക് ഇ-പാസ് നിർബന്ധമാക്കിയത്. പിന്നീട് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിരുന്നു.
നിലവിൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കാൻ ഇനി മറ്റു രേഖകൾ ആവശ‍്യമില്ല. അതേസമയം, രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്ക് ആർ.ടി.പി.സി.ആർ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

