Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഗോള ആകർഷണമാകാൻ ഊട്ടി ടോയ് ട്രെയിൻ

text_fields
bookmark_border
ആഗോള ആകർഷണമാകാൻ ഊട്ടി ടോയ് ട്രെയിൻ
cancel

ഊട്ടി: ഒക്ടോബർ 15 വ്യാഴാഴ്ച നീലഗിരിക്ക് പ്രത്യേക ദിനമാണ്. 19ാം നൂറ്റാണ്ടിലെ വിസ്മയമായ റാക്ക്-ആൻഡ്-പിനിയൻ ട്രാക്കിൽ ഓടുന്ന രാജ്യത്തെ ഏക മലയോര ട്രെയിനായ നീലഗിരി മൗണ്ടൻ റെയിൽവേ (എൻ.എം.ആർ) അതിന്റെ 118ാം വാർഷികം അന്ന് ആഘോഷിക്കും. ഊട്ടി ടോയ് ട്രെയിൻ എന്നറിയപ്പെടുന്ന ട്രെയിൻ യാത്ര ഒരിക്കലും മറക്കാനാവാത്ത വിസ്മയ കാഴ്ചകൾ സമ്മാനിക്കുന്ന യാത്രയാണ്. 2005ൽ ലോക പൈതൃക പദവി ലഭിച്ചതോടെ ഇതിന്റെ ജനപ്രീതി കുതിച്ചുയർന്നു. കൂനൂരിനും കല്ലാറിനും ഇടയിലുള്ള റാക്ക് സെക്ഷനിൽ ആവി എൻജിൻ വലിക്കുന്ന യാത്ര 19ാം നൂറ്റാണ്ടിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുമെന്ന് 90കളുടെ മധ്യത്തിൽ എൻ.എം.ആർ-നായി ഹെറിറ്റേജ് പ്രചാരണത്തിന് തുടക്കമിട്ട ഹെറിറ്റേജ് സ്ടീം ചാരിയട്ട് ട്രസ്റ്റ് സ്ഥാപകൻ കെ. നടരാജൻ പറഞ്ഞു.

പൈതൃക ടൂറിസത്തെ ജനകീയമാക്കാൻ ഇനിയും ഏറെ ചെയ്യാനുണ്ട്. ആഗോള സഞ്ചാരികളെ ആകർഷിക്കാൻ എൻ.എം.ആറിനെ ഹെറിറ്റേജ് ടൂറിസം വീലുകളാക്കി മാറ്റണം. ഇതിനായി എൻ.എം.ആർനെ ഗ്ലോബൽ ഹെറിറ്റേജ് സ്റ്റീം ട്രെയിൻ ടൂറിസം ഡെസ്റ്റിനേഷനാക്കണം. ഇതിനായി എല്ലാ സ്റ്റേഷനുകളിലും ക്ലീൻ ആൻഡ് ഗ്രീൻ പദ്ധതി, സൗഹൃദപരമായ സമീപനം, റെയിൽവേ ജീവനക്കാർക്ക് മര്യാദയുള്ളതും ടൂറിസ്റ്റ് അധിഷ്ഠിതവുമായ പരിശീലനം, ബഹുഭാഷ വിവര ബോർഡുകൾ എന്നിവ വേണം. കൂടാതെ തമിഴ്‌നാടിന്റെ വിശാലമായ ടൂറിസം സർക്യൂട്ടിലേക്ക് എൻ.എം.ആർനെ സംയോജിപ്പിക്കുക, ഊട്ടി-കൂണൂർ റെയിൽവേ ഇടനാഴിയിൽ പ്രാദേശിക സംസ്കാരത്തെ അടിസ്ഥാനമാക്കിയുള്ള തീം വാരാന്ത്യ പരിപാടികൾ, പൈതൃക പ്രദർശനങ്ങൾ, ഫോട്ടോഗ്രാഫി, കരകൗശല പ്രദർശനങ്ങൾ, വിദ്യാഭ്യാസ പരിപാടികൾ എന്നിവ സംഘടിപ്പിക്കുകയും വേണമെന്ന് അദ്ദേഹം നിർദേശിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nilgiri Mountain Railway Marks 118th Anniversary
Next Story