Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
udaipur
cancel
Homechevron_rightTravelchevron_rightTravel Newschevron_rightകോവിഡ്​ നെഗറ്റീവ്​...

കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റില്ലാതെ കേരളത്തിൽനിന്ന് വരേണ്ടെന്ന്​ ഉദയ്​പുർ

text_fields
bookmark_border

രാജസ്​താനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഉദയ്​പുരിലേക്ക്​ വരുന്നവർക്കായി പുതിയ നിബന്ധനകളുമായി അധികൃതർ. മഹാരാഷ്​ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കേരളം, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർ ആർ.ടി-പി.സി.ആർ പരിശോധന നടത്തി കോവിഡ്​ നെഗറ്റീവാണെന്ന്​ ഉറപ്പുവരുത്തണം. 72 മണിക്കൂറിനുള്ളിൽ എടുത്ത ​പരിശോധന ഫലമാണ്​ കാണിക്കേണ്ടത്​. ഇതുസംബന്ധിച്ച്​ ഉദയ്പുരിലെ ജില്ല ഭരണകൂടം ഹോട്ടലുകൾ, എയർപോർട്ട് അധികൃതർ, എയർലൈൻസ് കമ്പനികൾ തുടങ്ങിയവർക്ക്​ നിർദേശം നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ ഉദയ്​പുരിൽ കോവിഡ്​ കേസുകളിൽ വർധനവുണ്ടായിട്ടുണ്ട്​. നഗരത്തിലെ അംബമാതാ പ്രദേശത്ത് 29 പേർ പോസിറ്റീവായതോടെ ഈ ഭാഗത്ത്​ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജനങ്ങളോട്​ വീടുകളിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്താവളങ്ങൾക്ക്​ പുറമെ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തും. നഗരത്തിൽ മാസ്ക് ധരിക്കാതിരിക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്യാത്തവർക്ക്​ പിഴ ഈടാക്കും. നെഗറ്റീവ് റിപ്പോർട്ട് ഇല്ലാത്തവർക്ക്​ ഹോട്ടലുകളിൽ മുറികൾ നൽകാനും പാടില്ലെന്ന്​ ജില്ല കലക്ടർ പറഞ്ഞു.

അഥവാ, നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഇല്ലാത്തവർ ഹോട്ടലുകളിൽ റൂം എടുത്താൽ കോവിഡ്​ പരിശോധന നടത്താൻ സംവിധാനം ഒരുക്കണം. ഫലം വരുന്നത്​ വരെ ഹോട്ടൽ മുറിക്കുള്ളിൽ തന്നെ അവർ തുടരണം. പോസിറ്റീവായാൽ മെഡിക്കൽ വകുപ്പിന് റിപ്പോർട്ട് ചെയ്യണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajasthanUdaipur
News Summary - negative COVID-19 test result to come in Udaipur
Next Story