Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
go air go first
cancel
Homechevron_rightTravelchevron_rightTravel Newschevron_rightഓഹരികൾ വിൽക്കും...

ഓഹരികൾ വിൽക്കും മുമ്പ്​ പേരുമാറ്റി; ഗോ എയർ പറക്കുക ഇനി പുതിയ നാമത്തിൽ

text_fields
bookmark_border

വാഡിയ ഗ്രൂപ്പി​െൻറ പിന്തുണയുള്ള വിമാനക്കമ്പനി ഗോ എയറിനെ 'ഗോ ഫസ്​റ്റ്​' എന്ന് പുനർനാമകരണം ചെയ്തു. 3,600 കോടി രൂപയുടെ ഒാഹരികൾ ആദ്യമായി പൊതുജനങ്ങൾക്ക്​ വിൽക്കാൻ ഉദ്ദേശിച്ചതിന്​ പിന്നാലെയാണ്​ പേര്​ മാറ്റിയത്​. 3600 കോടിയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിംഗ്​ (​െഎ.പി.ഒ) കമ്പനി ഫയൽ ചെയ്​തിട്ടുണ്ട്​. ​

കോവിഡ്​ മഹാമാരി​യുടെ ആഘാതം പരിഹരിക്കാനും വിപുലീകരണ പദ്ധതികൾക്കായി ധനസമാഹരണവും ലക്ഷ്യമിട്ടാണ്​ കമ്പനി ഒാഹരികൾ വിൽക്കുന്നത്​. വിമാന യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞ സമയത്താണ് റീബ്രാൻഡിംഗ് വരുന്ന​െതന്നും മറ്റൊരു പ്രത്യേകതയാണ്​.

സ്‌പൈസ് ജെറ്റിനും ഇൻഡിഗോക്കും ശേഷം ഒാഹരി നിക്ഷേപ വിനിമയ കേന്ദ്രത്തിൽ രജിസ്​റ്റർ ചെയ്യുന്ന മൂന്നാമത്തെ വിമാനകമ്പനിയാണ്​ ഗോ ഫസ്​റ്റ്​. 2005ൽ ആരംഭിച്ച ഗോ എയർ നിലവിൽ രാജ്യത്തെ 9.5 ശതമാനത്തിലധികം വിപണി വിഹിതം സ്വന്തമാക്കുന്നു. ഈ വർഷം അവസാനത്തോടെയാണ്​ ഗോ ഫസ്റ്റ് ഐ‌.പി.‌ഒ പ്രക്രിയ പൂർത്തിയാക്കാൻ തീരുമാനിച്ചിട്ടുള്ളത്​.


'കാലം അസാധാരണമായി തുടരുകയാണ്​. ഗോ ഫസ്റ്റ് മുന്നിലുള്ള അവസരങ്ങളാണ്​ കാണുന്നത്​. ഈ റീബ്രാൻഡിംഗ് നാളത്തെ വിജയത്തിലേക്കുള്ള ഞങ്ങളുടെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. പേരുപോലെ എവിടെയും ആദ്യ​െമത്താൻ ഞങ്ങൾക്ക്​ കഴിയും' ^ഗോ ഫസ്​റ്റ്​ സി.ഇ.ഒ കൗശിക് കോഹ്ന പറഞ്ഞു. കഴിഞ്ഞ 15 മാസമായി ദുഷ്​കരമായ കാലത്തിലൂടെയാണ്​ കടന്നുപോകുന്നത്​. എന്നാലും പ്രശ്​നങ്ങളില്ലാതെ അതിനെ മറികടക്കാൻ സാധിച്ചിട്ടുണ്ടെന്നും കോഹ്ന കൂട്ടിച്ചേർത്തു.

'ഇന്ത്യയിലെ എയർലൈൻ മാർക്കറ്റ്​ അതിവേഗം വികസിക്കുകയാണ്​. ഇന്ത്യൻ ഉപഭോക്താക്കൾ അങ്ങേയറ്റം മൂല്യബോധമുള്ളവരാണ്. അതോടൊപ്പം ആവശ്യക്കാരുടെ എണ്ണവും കൂടുന്നു. കുറഞ്ഞ നിരക്ക്​, കൂടുതൽ സൗകര്യം, ശുചിത്വം, കൃത്യസമയം പാലിക്കൽ എന്നിവയാണ് ഗോ ഫസ്​റ്റി​െൻറ അടിസ്​ഥാനം' ^എയർലൈൻ വൈസ് ചെയർമാൻ ബെൻ ബൽ‌ഡാൻസ പറഞ്ഞു.

മേയ് അവസാനത്തോടെ ഭൂരിഭാഗം ജീവനക്കാർക്കും കോവിഡ്​ വാക്​സിൻ നൽകാൻ കമ്പനി ​തീരുമാനിച്ചിട്ടുണ്ട്​. വിവിധ ആശുപത്രികളുമായി സഹകരിച്ചാണ്​ വാക്​സിനേഷൻ പ്രാവർത്തികമാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:go air
News Summary - Name changed before shares sold; Go Air Fly under a new name
Next Story