
മൗണ്ട് സാനഡു റിസോട്ടിന് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം
text_fieldsകൊച്ചി: വയനാട് അമ്പലവയൽ ചീങ്ങേരിമലയിലുള്ള മൗണ്ട് സാനഡു റിസോട്ടിന് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. ലോകത്തിലെ മുൻനിരയിലുള്ള ഒരു ശതമാനം റിസോർട്ടുകളിൽ ഒരെണ്ണമായി മൗണ്ട് സാനഡു റിസോർട്ട് വീണ്ടും തിരഞ്ഞടുക്കപ്പെട്ടതായി മാനേജ്മെൻറ് അറിയിച്ചു. അന്താരാഷ്ട്ര ട്രാവൽ പോർട്ടൽ ട്രിപ്പ് അഡ്വൈസറാണ് ബഹുമതി നൽകിയത്.
റിസോട്ടിൽ താമസിച്ച വിനോദ സഞ്ചാരികളുടെ അഭിപ്രായ സർവേയിൽ അന്താരാഷ്ട്ര പുരസ്ക്കാരത്തിന് മൗണ്ട് സാനഡു അർഹരാക്കിയത് കേരള ടൂറിസത്തിന് അഭിമാനമാണ്. സ്മോൾ ഹോട്ടൽ വിഭാഗത്തിൽ ഇപ്പോഴും ഇന്ത്യയിൽ ഏറ്റവും നല്ല 25 ഹോട്ടലുകളിൽ ഒന്നാണിത്. സമുദ്രനിരപ്പിൽ നിന്നും 3300 അടി ഉയരത്തിലാണ് ഈ ലക്ഷ്വറി റിസോർട്ട് സ്ഥിതി ചെയ്യുന്നത്.
ടി.വി.എ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. ഇന്ത്യയിലും വിദേശത്തുമുള്ള സഞ്ചാരികൾക്ക് മികച്ച സേവനം നൽകിയതിന്റെ തുടർച്ചയായ ഈ അംഗികാരത്തെ വലിയൊരു ബഹുമതിയായി കാണുന്നുവെന്ന് റിസോർട്ടിൻ്റെ ഉടമ ടി.വി. ഏലിയാസ് പറഞ്ഞു.
ടൂറിസം ബിസിനസുകളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷം അങ്ങേയറ്റം വെല്ലുവിളിയായിരുന്നു. ബിസിനസുകൾ ഈ വെല്ലുവിളികളുമായി പൊരുത്തപ്പെട്ടു, പുതിയ ശുചിത്വ നടപടികൾ നടപ്പിലാക്കി, സാമൂഹിക വിദൂര മാർഗ്ഗനിർദ്ദേശങ്ങളിലെ കരുതൽ, അതിഥികളുടെ സുരക്ഷക്ക് മുൻഗണന നൽകാൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക എന്നിവയാണ് അവാർഡിന് അർഹരാക്കിയതെന്ന് ട്രിപ്പ് അഡ്വൈസർ ചീഫ് കൊമേഴ്സ്യൽ ഓഫീസർ, കനിക സോണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
