Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightവിനോദസഞ്ചാരികൾക്ക്​...

വിനോദസഞ്ചാരികൾക്ക്​ ഒക്​ടോബർ 15 മുതൽ വിസ അനുവദിക്കുമെന്ന്​ കേന്ദ്രം

text_fields
bookmark_border
വിനോദസഞ്ചാരികൾക്ക്​ ഒക്​ടോബർ 15 മുതൽ വിസ അനുവദിക്കുമെന്ന്​ കേന്ദ്രം
cancel

ന്യൂഡൽഹി: വിദേശ വിനോദ സഞ്ചാരികൾക്ക്​ ഒക്​ടോബർ 15 മുതൽ വിസ അനുവദിക്കുമെന്ന്​ കേന്ദ്രസർക്കാർ. ചാർ​േട്ടഡ്​ വിമാനങ്ങളിൽ ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾക്കാവും വിസ അനുവദിക്കുക. നവംബർ 15 മുതൽ സാധാരണവിമാനങ്ങളിൽ എത്തുന്നവർക്കും വിസ അനുവദിക്കും. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾ രാജ്യത്തെ കോവിഡ്​ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കോവിഡിനെ തുടർന്ന്​ കഴിഞ്ഞ വർഷം മാർച്ച്​ മുതലാണ്​ വിസ അനുവദിക്കുന്നത്​ നിർത്തിവെച്ചത്​. ലോക്​ഡൗണിനെ തുടർന്ന്​ വിമാന സർവീസും നിർത്തിയിരുന്നു. പിന്നീട്​ ലോക്​ഡൗൺ അവസാനിച്ചപ്പോൾ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചുവെങ്കിലും അന്താരാഷ്​ട്ര സർവീസുകൾ തുടങ്ങിയിരുന്നില്ല.

വന്ദേ ഭാരത്​ മിഷന്‍റെ ഭാഗമായി വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ എയർ ബബിൾ കരാർ പ്രകാരമുള്ള വിമാനസർവീസുകളാണ്​ രാജ്യത്ത്​ നടത്തിയിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MHA
News Summary - Ministry of Home Affairs (MHA) says it will begin granting fresh tourist visas to foreigners
Next Story