മേട്ടുപ്പാളയം-ഊട്ടി പർവത െറയിൽ സർവിസ് ഇന്നു മുതൽ
text_fieldsമേട്ടുപ്പാളയം വർക്ഷോപ്പിൽ ട്രയൽ നടത്തുന്ന പർവത റെയിൽ എൻജിൻ
ഗൂഡല്ലൂർ: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ താൽക്കാലികമായി നിർത്തിവെച്ച മേട്ടുപ്പാളയം-കുന്നൂർ- ഊട്ടി പർവത റെയിൽ സർവിസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. കോവിഡ് മാനദണ്ഡം പാലിച്ചാണ് സർവിസ്. മുൻകൂട്ടി സീറ്റ് റിസർവ് ചെയ്തവർക്കു മാത്രമേ യാത്ര അനുവദിക്കൂ. നാലു മാസത്തിലേറെയായി നിർത്തിവെച്ചിരുന്ന എൻജിനുകളും ബോഗികളുടെയും പ്രവർത്തനക്ഷമത കഴിഞ്ഞ രണ്ടു ദിവസമായി മേട്ടുപ്പാളയം വർക്ഷോപ്പിൽ പരിശോധിച്ചു. കഴിഞ്ഞ ഏപ്രിൽ 20 മുതലാണ് പൂർണമായും നിർത്തിവെച്ചിരുന്നത്.ഊട്ടിയിലേക്കു വരുന്ന സഞ്ചാരികളുടെ ഇഷ്ട വിനോദംകൂടിയാണ് പർവത െറയിൽ യാത്ര. അതിനാൽ മാസങ്ങൾക്കുമുമ്പേ മുൻകൂട്ടി റിസർവ് ചെയ്തശേഷമാണ് പലരും ഇവിടെ എത്തുന്നത്. ഇപ്പോൾ ടൂറിസ്റ്റ് വരവ് വർധിച്ചതോടെയാണ് പർവത റെയിൽ സർവിസ് പുനരാരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്.
ഊട്ടി നഗരത്തിൽ സഞ്ചാരികൾ വർധിച്ചു
ഗൂഡല്ലൂർ: നാലു മാസങ്ങൾക്കുശേഷം ഊട്ടി നഗരത്തിൽ സഞ്ചാരികൾ വർധിച്ചു. കഴിഞ്ഞ ഒരു മാസത്തിലേറെയായി ടൂറിസ്റ്റ് പ്രവേശനം അനുവദിച്ചിരുന്നെങ്കിലും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അതിനാൽ വിനോദ സഞ്ചാരികളുടെ വരവ് കുറവായിരുന്നു. ഇതിനാൽ വ്യാപാര സ്ഥാപനങ്ങൾ ഏറെ പ്രതിസന്ധിയാണ് നേരിട്ടിരുന്നത്. ലോക്ഡൗൺ ഇളവുകൾ കൂടുതൽ നൽകിയതോടെ കഴിഞ്ഞ ഒരാഴ്ചയായി സഞ്ചാരികളുടെ വരവും വർധിച്ചു. ഇതോടെ ഊട്ടി, കുന്നൂർ നഗരവും സജീവമായി. രണ്ടാം സീസൺ തുടക്കം സെപ്റ്റംബർ ആണ്. ഇനി മൂന്നു മാസം സഞ്ചാരികളുടെ വരവ് കൂടുതൽ ഉണ്ടാവും. വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ അവിടെയും ആളുകൾ വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

