Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളെ വിലക്കി മാലിദ്വീപ്​; ബോളിവുഡ്​ താരങ്ങളെ ട്രോളിൽ മുക്കി നെറ്റിസൺസ്​
cancel
Homechevron_rightTravelchevron_rightTravel Newschevron_rightഇന്ത്യയിൽ നിന്നുള്ള...

ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളെ വിലക്കി മാലിദ്വീപ്​; ബോളിവുഡ്​ താരങ്ങളെ ട്രോളിൽ മുക്കി നെറ്റിസൺസ്​

text_fields
bookmark_border

കോവിഡി​െൻറ രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമായി തുടരുകയാണ്​. ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കിൽ ലോകത്ത്​ കൊറോണ വൈറസ് ഏറ്റവും വലിയ നാശം വിതച്ച​ രാജ്യമായി ഇന്ത്യമാറും. പല രാജ്യങ്ങളും നിലവിൽ തങ്ങളുടെ രാജ്യങ്ങളിലെ രോഗബാധ നിയന്ത്രിക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്​. യുകെ, ഹോങ്കോംഗ്, കാനഡ, സിംഗപ്പൂർ, ഇറാൻ, ബംഗ്ലാദേശ്​, ഇറ്റലി ജർമനി എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് നിരോധനം പ്രഖ്യാപിച്ചുകഴിഞ്ഞു.

നേരിട്ടുള്ള നിരോധനത്തിനുപുറമെ, ഇന്ത്യയിലേക്കും പുറത്തേക്കും പറക്കുന്ന എല്ലാ യാത്രക്കാർക്കും യുഎസ് പോലുള്ള രാജ്യങ്ങൾ പുതിയ നിർദേശങ്ങളും നൽകിത്തുടങ്ങിയിട്ടുണ്ട്​., "പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന വ്യക്തികൾക്ക് പോലും വൈറസ് പിടിപെടാൻ സാധ്യതയുള്ള നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം." -എന്നാണ്​ അമേരിക്ക പുറപ്പെടുവിച്ച ട്രാവൽ അഡ്വൈസറിയിൽ പറയുന്നത്​.

അതേസമയം, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഏറ്റവും പുതിയ രാജ്യം മാലിദ്വീപാണ്. ബോളിവുഡ്​ സെലിബ്രിറ്റികളുടെ ഇഷ്​ട വിനോദ സഞ്ചാര കേന്ദ്രമാണ്​ മാലി. കോവിഡി​െൻറ രണ്ടാം തരംഗം ഇന്ത്യയിൽ ശക്​തി പ്രാപിക്കുന്ന സമയത്ത്​ ചില ബോളിവുഡ്​ താരങ്ങൾ മാലിദ്വീപിൽ വെച്ചുള്ള അവധിയാഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്​ വലിയ വിവാദമായി മാറിയിരുന്നു. നവാസുദ്ദീൻ സിദ്ദീഖി അടക്കമുള്ള പല താരങ്ങളും സാധാരണക്കാരും രൂക്ഷമായ രീതിയിലാണ്​ അതിനെതിരെ പ്രതികരിച്ചത്​.

എന്നാൽ, കഴിഞ്ഞ ദിവസം മാലിദ്വീപിലെ ടൂറിസം മന്ത്രാലയം ഒരു ട്വീറ്റ്​ പങ്കുവെച്ചു. രാജ്യത്തെ ആരോഗ്യ സംരക്ഷണ ഏജൻസി ഏപ്രിൽ 27 മുതൽ ഇന്ത്യയിൽ നിന്ന്​ മാലിദ്വീപിലേക്കുള്ള യാത്രക്കാരെ ജനവാസമുള്ള ദ്വീപുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വിലക്കുന്നു എന്നായിരുന്നു അവരുടെ അറിയിപ്പ്​. 'കുറഞ്ഞ അസൗകര്യങ്ങളോടെ ടൂറിസം ഏറ്റവും സുരക്ഷിതമാക്കാൻ ഞങ്ങളുടെ ശ്രമത്തിൽ നൽകിയ പിന്തുണയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു'. -ട്വീറ്റിൽ മന്ത്രാലയം പറഞ്ഞു.

മാലിദ്വീപിലേക്ക്​ പോകുന്നതിൽ നിന്നും ഇന്ത്യക്കാരെ വിലക്കുന്ന അറിയിപ്പിന്​ പിന്നാലെ രാജ്യത്തെ നെറ്റിസൺസ്​ ബോളിവുഡ്​ സെലിബ്രിറ്റികൾക്കെതിരെ ട്രോളുകളുമായി എത്തി. ദിഷ പഠാനി, ടൈഗർ ഷ്​റോഫ്​, ശ്രദ്ധ കപൂർ, ജാൻവി കപൂർ, ആലിയ ഭട്ട്​, രൺബീർ കപൂർ, തുടങ്ങിയ ബോളിവുഡ്​ താരങ്ങളായിരുന്നു മാലിദ്വീപിൽ അവധിയാഘോഷത്തിനായി പോയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaldivesTrollBollywood News​Covid 19
News Summary - Maldives Suspends Tourists from India netizens trolls Bollywood Celebs
Next Story