Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightമലപ്പുറം -മൂന്നാർ:...

മലപ്പുറം -മൂന്നാർ: കെ.എസ്.ആര്‍.ടി.സി ആ​ദ്യ​യാ​ത്ര​യി​ല്‍ 48 പേ​ര്‍

text_fields
bookmark_border
Malappuram-Munnar: 48 people on the first journey of KSRTC
cancel
camera_alt

 ​മ​ല​പ്പു​റ​ത്തു​നി​ന്ന് മു​ന്നാ​റി​ലേ​ക്കു​ള്ള ആ​ദ്യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ മു​റി​ച്ച കേ​ക്ക്​

പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ കൊ​ള​പ്പ​റ​മ്പ​ൻ ഹ​സ​െൻറ മ​ക​ൾ ജി​നു​ന്​ ന​ൽ​കു​ന്നു

മ​ല​പ്പു​റം: മൂ​ന്നാ​റി​െൻറ സൗ​ന്ദ​ര്യം നേ​രി​ല്‍ ക​ണ്ട് ആ​സ്വാ​ദി​ക്കാ​നാ​യി 48 യാ​ത്ര​ക്കാ​രു​മാ​യി മ​ല​പ്പു​റം ഡി​പ്പോ​യി​ല്‍നി​ന്നു​ള്ള ആ​ദ്യ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് യാ​ത്ര​ക്ക് തു​ട​ക്കം. പി. ​ഉ​ബൈ​ദു​ല്ല എം.​എ​ല്‍.​എ ഫ്ലാ​ഗ്​ ഓ​ഫ് ചെ​യ്തു. ഇ​തു​വ​രെ 547 പേ​രാ​ണ് മ​ല​പ്പു​റ​ത്തു​നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് പോ​കാ​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. വി​ജ​യ​ക​ര​മാ​യാ​ല്‍ ഇ​വി​ടെ​നി​ന്ന് ഗ​വി​യി​ലേ​ക്കും സ​ര്‍വി​സ് ആ​രം​ഭി​ക്കു​മെ​ന്ന് കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും എം.​എ​ല്‍.​എ പ​റ​ഞ്ഞു.

48 യാ​ത്ര​ക്കാ​രു​മാ​യാ​ണ് സൂ​പ്പ​ര്‍ ഫാ​സ്​​റ്റ്​ ബ​സ് മ​ല​പ്പു​റം ഡി​പ്പോ​യി​ല്‍നി​ന്ന് ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​1.45​ന് യാ​ത്ര ആ​രം​ഭി​ച്ച​ത്. രാ​ത്രി​യോ​ട് കൂ​ടി മൂ​ന്നാ​റി​ല്‍ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് യാ​ത്ര ക്ര​മീ​ക​ര​ണ​ങ്ങ​ള്‍. മൂ​ന്നാ​റി​ല്‍ സ്ലീ​പ്പ​ര്‍ ബ​സി​ലാ​ണ് യാ​ത്ര​ക്കാ​ര്‍ക്കു​ള്ള താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഭ​ക്ഷ​ണം, പാ​ര്‍ക്കു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ചെ​ല​വ് എ​ന്നി​വ മാ​ത്രം വേ​ണ്ടി​വ​രും.

തി​രി​ച്ചു​ള്ള യാ​ത്ര​യും ഇ​തേ ബ​സി​ല്‍ ആ​യി​രി​ക്കും. ആ​ദ്യ​യാ​ത്ര​യി​ല്‍ കൂ​ടു​ത​ലും കു​ടും​ബ​ങ്ങ​ളാ​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച 80 ആ​ളു​ക​ളു​മാ​യി ര​ണ്ട് സ​ര്‍വി​സാ​ണ് യാ​ത്ര​ക്ക് ഒ​രു​ങ്ങു​ന്ന​ത്. തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ കാ​ലാ​വ​സ്ഥ പ്ര​ശ്​​ന​മു​ണ്ടെ​ങ്കി​ലും മൂ​ന്നാ​ർ റൂ​ട്ടി​ൽ വൈ​കീ​ട്ടു​​വ​രെ പ്ര​ശ്​​ന​ങ്ങ​ളു​​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ മു​ജീ​ബ് കാ​ടേ​രി, സ്ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്‍മാ​ര്‍, വാ​ര്‍ഡ് അം​ഗ​ങ്ങ​ള്‍, കെ.​എ​സ്.​ആ​ര്‍.​ടി.​സി സോ​ണ​ല്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ കെ.​ടി. സെ​ബി, ജി​ല്ല ട്രാ​ന്‍സ്പോ​ര്‍ട്ട് ഓ​ഫി​സ​ര്‍ ജോ​ഷി ജോ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വി​വ​ര​ങ്ങ​ള്‍ക്ക്: 0483-2734950, mpm@kerala.gov.in (കെ.​എ​സ്.​ആ​ര്‍.​ടി.​സി മ​ല​പ്പു​റം), 0486 5230201, mnr@kerala.gov.in, കെ.​എ​സ്.​ആ​ര്‍.​ടി.​സി ക​ണ്‍ട്രോ​ള്‍ റൂം; 0471 2463799, 9447071021.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtcMalappuram Munnar
News Summary - Malappuram-Munnar: 48 people on the first journey of KSRTC
Next Story