കാടറിയാന്‍ മഴയത്ത് ചെലവ് ചുരുക്കി യാത്രതുടങ്ങാം
text_fieldsകൊല്ലം: മണ്‍സൂണ്‍ പശ്ചാത്തലത്തില്‍ പച്ചപുതച്ച കുന്നും കാടും ഒപ്പം ജലസമൃദ്ധമായ വെള്ളച്ചാട്ടങ്ങളും കാണണമെങ്കില്‍ ജില്ല ബജറ്റ് ടൂറിസം സെല്ലിന്റെ സഹായം തേടാം. എട്ടിന് രാവിലെ 6.30ന് ആരംഭിക്കുന്ന പൊന്മുടി യാത്ര പേപ്പാറ ഡാം, മീന്മുട്ടി വെള്ളച്ചാട്ടം, കല്ലാര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പൊന്മുടിയില് എത്തിച്ചേരും. 770 രൂപയാണ് നിരക്ക്. 10ന് രാവിലെ അഞ്ചിന് കണ്ണൂര്‍ കൊട്ടിയൂര്‍ വൈശാഖ ഉത്സവയാത്ര. ഇക്കരക്കൊട്ടിയൂര്‍, മൃദംഗ ശൈലേശ്വരി ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന് മഠം എന്നീ പ്രശസ്ത ക്ഷേത്രങ്ങളും ഈ യാത്രയില്‍ ഉള്‍പെടും. 3000 രൂപയാണ് നിരക്ക്. ഈ യാത്ര 26നും ഉണ്ടാകും. 12, 24 തീയതികളില്‍ ഗവിയിലേക്കുള്ള യാത്ര രാവിലെ അഞ്ചിന് തുടങ്ങും.
അടവി ടൂറിസം സെന്റര്‍, ഗവി, പരുന്തുംപാറ എന്നീ സ്ഥലങ്ങളിലൂടെ രാത്രി 10. 30ന് മടങ്ങിയെത്തും. കുട്ടവഞ്ചി സവാരി, എല്ലാ പ്രവേശന ഫീസുകളും, ഉച്ചഭക്ഷണം, ഗൈഡ് ഫീ എന്നിവ ഉള്‍പ്പെടെ 1,750 രൂപയാണ് നിരക്ക്. 13ന് അതിരപ്പള്ളി സില്‍വര്‍ സ്റ്റോം യാത്ര ആരംഭിച്ച് 14ന് മടങ്ങിയെത്തും. പാര്‍ക്ക് എന്‍ട്രി ഫീ, സ്നോ പാര്‍ക്ക് ടിക്കറ്റ്, ഉച്ചഭക്ഷണം എന്നിവ ഉള്‍പ്പെടെ 2,140 രൂപയാണ് നിരക്ക്. 14ന് നടത്തുന്ന കന്യാകുമാരി യാത്രയില്‍ തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം എന്നിവിടങ്ങളും സന്ദര്‍ശിക്കും. 800 രൂപയാണ് നിരക്ക്.
അതേ ദിവസം രാവിലെ 6.30ന് റോസ്മല, പാലരുവി, തെന്മല എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. എല്ലാ പ്രവേശന ഫീസും ഉള്‍പ്പെടെ 770 രൂപയാണ് നിരക്ക്. 15ന് വാഗമണ്‍, കോന്നി-കുംഭാവുരുട്ടി എന്നീ യാത്രകളാണ്. രാവിലെ അഞ്ചിന് പുറപ്പെടുന്ന വാഗമണ്‍ യാത്രയിൽ പൈന്‍ ഫോറസ്റ്റ്, മൊട്ട കുന്നുകള്‍, അഡ്വഞ്ചര്‍ പാര്‍ക്ക്, സൂയിസൈഡ് പോയന്റ്, പരുന്തുംപാറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചഭക്ഷണം ഉള്‍പ്പെടെ 1,020 രൂപയാണ് നിരക്ക്. രാവിലെ ആറിന് ആരംഭിച്ച് കോന്നി, അടവി, അച്ചന്‍കോവില്‍, കുംഭാവുരുട്ടി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തുന്ന യാത്രക്ക് 600 രൂപയാണ് നിരക്ക്.
21ന് മെട്രോ വൈബ്സ്, കുംഭാവുരുട്ടി എന്നീ രണ്ട് യാത്രകളും 22ന് ഇല്ലിക്കല്‍ കല്ല്, മാംഗോ മെഡോസ് എന്നീ യാത്രകളും അന്നുതന്നെ ആരംഭിക്കുന്ന പത്തനംതിട്ട ക്ഷേത്രങ്ങളിലേക്കുള്ള യാത്രയിൽ പമ്പഗണപതി, മലയാലപ്പുഴ, പെരുനാട് അയ്യപ്പക്ഷേത്രം, കല്ലേലി ഊരാളി ക്ഷേത്രങ്ങളും സന്ദര്‍ശിക്കും.27ന് കൃപാസനം, 28ന് ആതിരപ്പള്ളി, കന്യാകുമാരി, 29ന് പൊന്മുടി, വാഗമൺ യാത്രകളും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

