Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kaman aman setu
cancel
Homechevron_rightTravelchevron_rightTravel Newschevron_rightഇന്ത്യ-പാക്...

ഇന്ത്യ-പാക് അതിർത്തിയിലെ അവസാന പോയിന്‍റ്​; കശ്​മീരിലെ പുതിയ കഫേയിലേക്ക്​ സഞ്ചാരികൾക്ക്​ സ്വാഗതം

text_fields
bookmark_border

കാഴ്ചകളുടെ സ്വർഗഭൂമിയായ ജമ്മു കശ്​മീരിൽ സഞ്ചാരികൾക്കായി പുത്തൻ അനുഭവം കാത്തിരിക്കുന്നു. വടക്കൻ കശ്മീരിലെ ഉറിയിൽ കമാൻ പോസ്റ്റിൽ നിയന്ത്രണ രേഖക്ക്​ സമീപമു​ണ്ടായിരുന്ന കഫെ ഇന്ത്യൻ സൈന്യം നാല്​ വർഷങ്ങൾക്കുശേഷം തുറക്കുകയും 60 അടി ഉയരമുള്ള ദേശീയ പതാക സ്​ഥാപിക്കുകയും ചെയ്​തു.

ഇന്ത്യക്കും പാകിസ്താനും ഇടയിലുള്ള കമാൻ അമാൻ സേതു - ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജിലെ 'കഫെ ഫ്രീഡം' ഭക്ഷണശാലയാണ്​ സഞ്ചാരികൾക്ക്​ പുതിയ രുചികൾ പകരുക. ബാരാമുല്ല ജില്ലയിൽ അതിർത്തിയിലെ അവസാന പോയിന്‍റാണിത്​. നവീകരണങ്ങൾക്കുശേഷമാണ്​ കഫെ വീണ്ടും തുറന്നത്​.


ഇന്ത്യാ-പാക് തർക്കത്തെതുടർന്ന്​ ഈ ഭാഗത്തേക്ക്​ സഞ്ചാരികൾക്ക്​ നേ​രത്തെ പ്രവേശനമുണ്ടായിരുന്നില്ല. ഇനി കമാൻ പോസ്റ്റും കമാൻ അമാൻ സേതു പാലവും അഭിമാനപൂർവ്വം സന്ദർശിക്കാം. ഇവിടെയുള്ള ശാന്തമായ സ്ഥലത്ത് വിശ്രമിക്കാം. കഫേയിൽ വിളമ്പുന്ന പാനീയങ്ങളും ലഘുഭക്ഷണങ്ങളും കൂടാതെ സുവനീറുകളും വാങ്ങാം.

പാകിസ്​താനുമായി നിയന്ത്രണ രേഖയിൽനിന്ന് 10 കിലോമീറ്റർ കിഴക്കായി ഝലം നദിയുടെ ഇടത് കരയിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഉറി. തലസ്​ഥാനമായ ശ്രീനഗറിൽനിന്ന്​ 120 കിലോമീറ്റർ അകലെയാണ്​ ഈ പ്രദേശം. കമാൻ അമാൻ സേതുവിലൂടെ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരബന്ധമുണ്ട്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:urikaman aman setu
News Summary - Last point on the Indo-Pak border; Welcome to the new cafe in Kashmir
Next Story