കെ.എസ്.ആർ.ടി.സിയിൽ ഓണക്കാല സ്പെഷൽ സർവിസ്; റിസർവേഷൻ തുടങ്ങി
text_fieldsതിരുവനന്തപുരം: ഓണക്കാല തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവിസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. കേരളത്തിൽനിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ നഗരങ്ങളിലേക്ക് 18 മുതൽ സെപ്റ്റംബർ ഒന്നുവരെയും തിരികെ 19 മുതൽ സെപ്റ്റംബർ രണ്ടുവരെയുമാണ് പ്രത്യേക സർവിസുകൾ.
ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് എട്ടും കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് നാലും തൃശൂരിലേക്ക് മൂന്നും കോട്ടയത്തേക്ക് രണ്ടും ബസുകൾ സർവിസ് നടത്തും. മലപ്പുറം, ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപ്പാട്, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ബംഗളൂരുവിൽനിന്ന് സൂപ്പർ ഡീലക്സ്, സ്പെഷൽ ഫാസ്റ്റ് സർവിസുകളുണ്ടാകും. മൈസൂരുവിൽനിന്ന് കണ്ണൂരിലേക്ക് രണ്ടും എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്ക് ഓരോ ബസും സർവിസ് നടത്തും. ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പർ ഡീലക്സും എറണാകുളത്തേക്ക് മൾട്ടി ആക്സിൽ എ.സിയുമാണ് സർവിസ് നടത്തുക.
എല്ലാ പ്രത്യേക ബസുകൾക്കും ഓൺലൈൻ വഴി ടിക്കറ്റെടുക്കാം. യാത്രികർക്ക് www.keralartc.com ലൂടെയും എന്റെ കെ.എസ്.ആർ.ടി.സി നിയോ ഒ.പി.ആർ.എസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റുകൾ മുൻകൂട്ടി ഉറപ്പാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

