ആനവണ്ടിയിൽ ഊരുചുറ്റാം
text_fieldsകോതമംഗലം: കാനനക്കാഴ്ചകളും കാട്ടരുവികളും കണ്ട് യാത്ര ചെയ്യാൻ കെ.എസ്.ആർ.ടി.സി അവസരം ഒരുക്കുന്നു. കോതമംഗലം ഡിപ്പോയാണ് യാത്രക്കാർക്ക് കാഴ്ച വിരുന്നൊരുക്കി യാത്ര സംഘടിപ്പിക്കുന്നത്. കോതമംഗലം-തട്ടേക്കാട്-കുട്ടമ്പുഴ-മാമലക്കണ്ടം-കൊരങ്ങാടി-മാങ്കുളം-ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിനാണ് കെ.എസ്.ആർ.ടി.സി ട്രയൽ ട്രിപ് ആരംഭിക്കുന്നത്. ഞായറാഴ്ച തുടങ്ങുന്ന സർവിസ് വിജയകരമായാൽ എല്ലാ ഞായറാഴ്ചകളിലും തുടരാനാണ് തീരുമാനം. നിരവധി കടമ്പകൾ കടന്നാൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന പാതയിലൂടെയാണ് കെ.എസ്.ആർ.ടി.സി സഞ്ചാരികൾക്കായി അസുലഭ അവസരം ഒരുക്കുന്നത്.
മൂന്നാർ എത്തിയ ശേഷം തിരിച്ചു അടിമാലി-നേര്യമംഗലം റോഡിലൂടെ കോതമംഗലത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒമ്പതിന് തുടങ്ങി വൈകീട്ട് ആറോടെ തിരിച്ചെത്തുന്ന രീതിയിലാണ്. ഒരാൾക്ക് ഉച്ചയൂണും വൈകീട്ടത്തെ ചായയും ഉൾപ്പെടെ 500 രൂപയാണ് ടിക്കറ്റ്. ബുക്കിങ്ങിന്: 9447984511, 9446525773.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

