കോന്നി-അടവി ഇക്കോ ടൂറിസം ക്രിസ്മസ് അവധിയിൽ റെക്കോഡ് കലക്ഷൻ
text_fieldsകോന്നി: ആരംഭിച്ചതിനുശേഷമുള്ള റെക്കോഡ് കലക്ഷനാണ് ക്രിസ്മസ് അവധി ദിനങ്ങളില്‍ കോന്നി ഇക്കോ ടൂറിസം സെന്ററിലും അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിലും ലഭിച്ചത്.
ക്രിസ്മസ് ദിനത്തില്‍ വലിയ തിരക്കാണ് ഇക്കോ ടൂറിസം സെന്ററില്‍ അനുഭവപ്പെട്ടത്. 2342 പേരാണ് ഇവിടെ ക്രിസ്മസ് ദിനത്തിലെത്തിയത്. 92,205 രൂപ വരുമാനവും ലഭിച്ചു. വനശ്രീ ഇക്കോ ഷോപ്പില്‍ 26,448 രൂപയും ഇക്കോ ടൂറിസം കാന്റീനില്‍ 25,300 രൂപയും വരുമാനം ലഭിച്ചു. അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ 1,23,000 രൂപയാണ് ക്രിസ്മസ് ദിനത്തില്‍ ലഭിച്ചത്.
അടവിയിലെ ആരണ്യകം കഫേയില്‍ 6100 രൂപയും വരുമാനം ലഭിച്ചു. ജനുവരി രണ്ടിലെ കണക്കുകള്‍പ്രകാരം 1698 പേരാണ് ഇക്കോ ടൂറിസം സെന്റർ സന്ദര്‍ശിച്ചത്. 67,595 രൂപയാണ് ഈ ദിവസത്തെ വരുമാനം. കോന്നി ഇക്കോ ടൂറിസം സെന്റര്‍ ആരംഭിച്ചതുമുതല്‍ ഇന്നുവരെയുള്ള റെക്കോഡ് വരുമാനമാണ് ഈ ദിവസങ്ങളില്‍ കോന്നിയിലും അടവിയിലും ലഭിച്ചത്. കല്ലാറ്റില്‍ വെള്ളം കുറവായതിനാല്‍ ഹ്രസ്വദൂര സര്‍വിസുകള്‍ മാത്രമാണ് നടത്തുന്നത്.

