യാത്ര ചെയ്യുന്നതിനു മുമ്പ് അറിയാം പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങൾ
text_fieldsപുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങൾ നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) പുറത്തുവിട്ടു. 2025 ഫെബ്രുവരി 17 മുതൽ പുതിയ നിയമങ്ങൾ നിലവിൽ വരും. ടോൾ ബൂത്തുകളിൽ കാലതാമസമില്ലാതെ വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കുന്ന ഫാസ്റ്റ് ടാഗ് സംവിധാനം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാണ്. ഇടപാടുകൾ സുഗമമാക്കുക എന്ന ഉദ്ദേശത്തിലാണ് നിയമങ്ങൾ പരിഷ്‍കരിക്കുന്നതെന്ന് എൻ.പി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.
അറിയാം പ്രധാന മാറ്റങ്ങൾ
1.ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഇടപാട് നടത്താനാവില്ല.
2. ഫാസ്റ്റ് ടാഗ് സ്കാൻ ചെയ്തു 10 മിനിറ്റിനു ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും ഇടപാട് റദ്ദാക്കപ്പെടും.
3. ടോൾപ്ലാസ കടന്നു പോകുന്നതിന്റെ ഒരു മണിക്കൂർ മുമ്പ് ഫാസ്റ്റ്ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അവസാന നിമിഷം റീചാർജ് സാധ്യമല്ല. എന്നാൽ ടോൾപ്ലാസ കടന്നു 10 മിനിറ്റിനകം റീചാർജ് ചെയ്യാം. ഈടാക്കിയ പിഴ ഒഴിവാകുകയും ചെയ്യും.
ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാനുള്ള കാരണങ്ങൾ
1. ആവശ്യത്തിന് ബാലൻസ് ഇല്ലാതിരിക്കുക
2. KYC അപ്ഡേറ്റു ചെയ്യാതിരിക്കൽ
3. വാഹന രജിസ്ട്രേഷനിലെ പൊരുത്തക്കേടുകൾ
ഇടപാടുകൾ റദ്ദാക്കപ്പെടുകയാണെങ്കിൽ ടോൾ തുകയുടെ ഇരട്ടി ഉടമയിൽ നിന്ന് ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

