2026ലെ ലോകത്തിലെ മികച്ച 26 ട്രാവൽ ഡെസ്റ്റിനേഷനുകളിൽ 16ാം സ്ഥാനത്ത് കേരളം
text_fields2026-ൽ സന്ദർശിക്കേണ്ട ലോകത്തെ ഏറ്റവും മികച്ച 26 സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തെയും പട്ടികപ്പെടുത്തി ‘ദി റഫ് ഗൈഡ്’. ശാന്തമായ ദ്വീപുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, വന്യജീവികളാൽ സമ്പന്നമായ കേന്ദ്രങ്ങൾ, ഭക്ഷണത്തിന് മുൻഗണന നൽകുന്ന നഗരങ്ങൾ എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചില സ്ഥലങ്ങൾക്കൊപ്പം അഭിമാനത്തോടെ കേരളം നിൽക്കുന്നത് 16-ാം സ്ഥാനത്താണ്.
ലോകമെമ്പാടും യാത്ര ചെയ്യുന്ന 30,000-ത്തിലധികം പേർ 2026-ൽ ഏറ്റവും കൂടുതൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളുടെ പേരുകൾ സർവേ നടത്തിയാണ് പട്ടിക തയാറാക്കിയത്. പ്രശസ്തമായ ഗൈഡ്ബുക്കുകൾക്കും ക്യൂറേറ്റഡ് യാത്രാ പദ്ധതികൾക്കും പേരുകേട്ട ലണ്ടൻ ആസ്ഥാനമായ ട്രാവൽ കമ്പനിയാണ് ‘ദി റഫ് ഗൈഡ്’.
ഏവരും അറിഞ്ഞിരിക്കേണ്ട കേരളത്തിലെ ചില പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചറിയാം:
ആലപ്പുഴ
കായലുകൾക്ക് പ്രസിദ്ധമാണ് ആലപ്പുഴ. ഇവിടുത്തെ തനത് ഭക്ഷണവും ഹൗസ് ബോട്ടിങും അനുഭവിച്ചറിയേണ്ട ഒന്നു തന്നെയാണ്.
മൂന്നാർ
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനായ മൂന്നാറിലാണ് അപൂർവമായി കാണപ്പെടുന്ന വരയാടുകളെ സംരക്ഷിക്കുന്ന ഇരവികുളം നാഷനൽ പാർക്കുള്ളത്.
കൊച്ചി
കേരള ചരിത്രത്തിന്‍റെ അവശേഷിപ്പുകൾ വിളിച്ചോതുന്ന നിരവധി കാഴ്ചകളാണ് ഫോർട്ട് കൊച്ചിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.
ബേക്കൽ ഫോർട്ട്
കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ് കാസർകോട് സ്ഥിതി ചെയ്യുന്ന ബേക്കൽ കോട്ട. ഇവിടെ നിന്ന് അറബിക്കടലിന്‍റെ സൗന്ദര്യം ആസ്വദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

