ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം സർവകാല റെക്കോർഡിലെത്തിയെന്ന് മന്ത്രി
text_fieldsആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം 2022-ല്‍ സർവകാല റെക്കോർഡിലെത്തിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 2022 ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചു. കോവിഡിന് മുമ്പ് ഒരു വര്‍ഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. 2022 ൽ ഇത് 1,88,67,414 ആയി ഉയർന്നു. 2.63 ശതമാനം വളർച്ചയാണ് 2022 ൽ നേടിയത്.
ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ ആറ് ജില്ലകള്‍ സര്‍വകാല റെക്കോര്‍ഡ് കൈവരിച്ചിരിക്കയാണ്. ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് പത്തനംതിട്ട , ഇടുക്കി ,വയനാട് ,ആലപ്പുഴ , മലപ്പുറം, തിരുവനന്തപുരം ജില്ലകളാണിത്. 2022-ൽ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം ,ഇടുക്കി ,തൃശൂർ, വയനാട് എന്നീ ജില്ലകൾ ആണ് മുന്നിലുള്ളതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

