ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ഉപയോഗിച്ച് 'കെ ഹോം' ടൂറിസം പദ്ധതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ഉപയോഗപ്പെടുത്തി 'കെ ഹോം' ടൂറിസം പദ്ധതി ആരംഭിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി വകയിരുത്തി.
ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ എന്നിവിടങ്ങളിലാണ് തുടക്കത്തിൽ കെ ഹോം പദ്ധതി നടപ്പാക്കുക. 10 കിലോമീറ്റർ ചുറ്റളവിലുള്ള ഒഴിഞ്ഞുകിടക്കുന്ന വീടുകൾ പദ്ധതിക്കായി പ്രയോജനപ്പെടുത്തും.
തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാര്‍ഥ്യമാക്കും
തിരുവനന്തപുരം നഗരത്തിൽ മെട്രോ റെയിൽ പദ്ധതിക്കുള്ള പ്രവർത്തനങ്ങൾ ഈ വർഷം തുടങ്ങുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാര്‍ഥ്യമാക്കും. തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട പ്രവര്‍ത്തനം 2025-26 സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കും. കൊച്ചി മെട്രോയുടെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

