
യാത്ര അനിശ്ചിതത്വത്തിലായോ? ടിക്കറ്റുകൾ സൗജന്യമായി പുനഃക്രമീകരിച്ച് നൽകി വിമാന കമ്പനികൾ
text_fieldsന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗം യാത്രാ മേഖലയെ അടക്കം വീണ്ടും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. യാത്രാ തീയതിയെ സംബന്ധിച്ച് ആശങ്കയുള്ളവർക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് വിവിധ വിമാന കമ്പനികൾ. അധിക ഫീസൊന്നും ഈടാക്കാതെ വിമാന ടിക്കറ്റിന്‍റെ തീയതിയും സമയവും പരിധിയില്ലാെത മാറ്റങ്ങൾ വരുത്താൻ കഴിയും. ഇൻഡിഗോ, എയർ ഏഷ്യ, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെടെ നിരവധി വിമാന കമ്പനികൾ സൗജന്യ പുനഃക്രമീകരണം അനുവദിക്കുന്നുണ്ട്.
മെയ് 15 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിൽ സമയവും തീയതിയും മാറ്റാൻ ഫീസൊന്നും ഈടാക്കില്ലെന്ന് എയർ ഏഷ്യ അറിയിച്ചു. ഏപ്രിൽ 17നും 30നും ഇടയിൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര വിമാനങ്ങൾ റീഷെഡ്യൂൾ ചെയ്യുന്നതിന് യാതൊരു നിരക്കും ഈടാക്കില്ലെന്ന് ഇൻഡിഗോ വ്യക്തമാക്കി. ഏപ്രിൽ 17 മുതൽ മെയ് 10 വരെ യാത്രാ തീയതിയിലും സമയത്തിലും മാറ്റങ്ങൾ വരുത്താൻ യാത്രക്കാരെ അനുവദിക്കുമെന്ന് സ്‌പൈസ് ജെറ്റും അറിയിച്ചു.
യാത്രയുടെ അഞ്ച് ദിവസം മുമ്പ് വരെ ഇത്തരത്തിൽ തീയതി മാറ്റാം. ഏത് യാത്രാ കാലയളവിനും ഈ ഓഫറിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സാധിക്കും. അതേസമയം, ടിക്കറ്റ് റദ്ദാക്കുന്നതിന് ഈ ഓഫർ ബാധകമല്ലെന്നും അതിന് നിരക്ക് ഈടാക്കുമെന്നും കമ്പനികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
