ഐ.ആർ.സി.ടി.സി തേജസ് എക്സ്പ്രസ് സർവിസ് ഒക്ടോബർ 17ന് പുനഃരാരംഭിക്കും
text_fieldsന്യൂഡൽഹി: കോവിഡ് ലോക്ഡൗണിനെ തുടർന്ന് നിർത്തിയ തേജസ് എക്സ്പ്രസ് സർവിസ് ഐ.ആർ.സി.ടി.സി പുനഃരാരംഭിക്കുന്നു. ഒക്ടോബർ 17 മുതൽ ലഖ്നോ-ന്യൂഡൽഹി, അഹമ്മദാബാദ്-മുംബൈ റൂട്ടുകളിൽ ട്രെയിൻ സർവിസ് പുനഃരാരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഏഴ് മാസങ്ങൾക്ക് ശേഷമാണ് ട്രെയിൻ വീണ്ടും ഓടി തുടങ്ങുന്നത്.
കോവിഡിനെ തുടർന്നുണ്ടായ പുതിയ സാഹചര്യത്തിൽ ജോലി ചെയ്യാൻ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാവും സർവീസ്. സർവീസ് പുനഃരാരംഭിക്കാൻ തീരുമാനിച്ചുവെങ്കിലും ബുക്കിങ് ഇതുവരെ തുടങ്ങിയിട്ടില്ല വൈകാതെ ഇതും ആരംഭിക്കുമെന്നാണ് റെയിൽവേ അറിയിക്കുന്നത്.
അതേസമയം, ഇന്ദോറിനും വാരണാസിക്കും ഇടയിൽ സർവീസ് നടത്തുന്ന കാശിമഹാകാൾ എക്സ്പ്രസിെൻറ സർവിസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് റെയിൽവേ അറിയിപ്പൊന്നും പുറത്ത് വന്നിട്ടില്ല.

