Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിലേക്കുള്ള സർവീസുകൾ വീണ്ടും റദ്ദാക്കി ഇൻഡിഗോ

text_fields
bookmark_border
സൗദിയിലേക്കുള്ള സർവീസുകൾ വീണ്ടും റദ്ദാക്കി ഇൻഡിഗോ
cancel

ന്യൂഡൽഹി: സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കുന്നത് ഇൻഡിഗോ എയർലൈൻസ് വീണ്ടും നീട്ടി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായക തീരുമാനം. ജിദ്ദ, മദീനയിലേക്കുള്ള സർവീസുകൾ നവംബർ 21 വരെയും, റിയാദ്, ദമ്മാം സർവീസുകൾ നവംബർ 30 വരെയുമാണ് നീട്ടിയത്.

സർവിസ് റദ്ദാക്കിയതുമൂലം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകുന്നതിനോ (റീഫണ്ട്), തീയതി മാറ്റി നൽകുന്നതിനോ, മറ്റ് യാത്രാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനോ ഉള്ള നടപടികൾ പുരോഗമിക്കുകയാണ്. ബുക്കിങ് വേളയിൽ നൽകിയിട്ടുള്ള കോൺടാക്റ്റ് നമ്പരുകൾ വഴി ബാധിതരായ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് വിമാന കമ്പനിയായ വ്യക്തമാക്കി. ഉപഭോക്താക്കളെ കൃത്യസമയത്ത് വിവരം അറിയിക്കാനും ഈ കാലയളവിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനും പ്രതിജ്ഞാബദ്ധമാണെന്നും ഇൻഡിഗോ വ്യക്തമാക്കി. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എയർലൈൻസ് കൂട്ടിച്ചേർത്തു.

യമനിലെ ആഭ്യന്തര യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് 2022ൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ തകർന്നതിന് പിന്നാലെ സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള ശത്രുത വീണ്ടും ശക്തമായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സൗദി വിമാനത്താവളങ്ങളും ഊർജ സ്രോതസ്സുകളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണങ്ങൾ നടത്തിയിരുന്നു.

നവംബർ എട്ടിന് റിയാദിലെ സൗദി അരാംകോയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് നേരെ ആക്രമണ ശ്രമം നടന്നതായി സൗദി ഊർജ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. രാജ്യത്തുടനീളമുള്ള തന്ത്രപ്രധാനവും സൈനികവുമായ സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ആറ് സൈനികാക്രമണങ്ങൾ നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സരി അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. ആക്രമണ ശ്രമത്തെ തുടർന്ന് പതിച്ച അവശിഷ്ടങ്ങൾ കെട്ടിടത്തിന് ചെറിയ തോതിൽ നാശനഷ്ടം ഉണ്ടാക്കിയെങ്കിലും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഊർജ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

സൗദി അറേബ്യയുടെ എണ്ണ പ്ലാന്റുകൾക്കും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഹൂതി വക്താവ് യഹ്യ സരി സ്ഥിരീകരിച്ചിരുന്നു. യമനിലെ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്നായിരുന്നു ഹൂതികളുടെ അവകാശവാദം.

ഒന്നാമത്തെ ആക്രമണം റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, എണ്ണ സംഭരണ ടാങ്കുകൾ, അരാംകോയുടെ ഡിസിലേഷൻ ടവർ എന്നിവ ലക്ഷ്യമിട്ടായിരുന്നു.

രണ്ടാമത്തെ ആക്രമണം ഖുറൈസിലെ അരാംകോ സൗകര്യങ്ങളെയും മൂന്നാമത്തേത് ദവാദമി പ്രദേശത്തെ പമ്പിങ് സ്റ്റേഷൻ നമ്പർ 8നെയും ലക്ഷ്യമിട്ടായിരുന്നു.

നാലാമത്തെ ഓപ്പറേഷൻ നജ്‌റാനിലെ നാഷണൽ ഗാർഡ് ക്യാമ്പിലെ സൗദി സൈനിക കേന്ദ്രങ്ങളെയും അഞ്ചാമത്തേത് അൽ-ജൗഫ് ഗവർണറേറ്റിന് കിഴക്കുള്ള സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടായിരുന്നുവെന്നും യഹ്യ സരി അവകാശപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IndiGo extends Saudi flight cancellations again
Next Story