Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഇന്ത്യയിലെ ആദ്യ...

ഇന്ത്യയിലെ ആദ്യ സീപ്ലെയിൻ സർവീസിന്​ ഒക്​ടോബർ 31ന്​ ഗുജറാത്തിൽ തുടക്കമാവും

text_fields
bookmark_border
ഇന്ത്യയിലെ ആദ്യ സീപ്ലെയിൻ സർവീസിന്​ ഒക്​ടോബർ 31ന്​ ഗുജറാത്തിൽ തുടക്കമാവും
cancel

അഹമ്മദാബാദ്​: ഇന്ത്യയിലെ ആദ്യ സീപ്ലെയിൻ സർവീസിന്​ ഒക്​ടോബർ 31ന്​ തുടക്കമാവും. അഹമ്മദാബാദിലെ സബർമതി നദിക്കരയിൽ നിന്ന്​ കേവാദിയയിലെ സ്​റ്റാച്യു ഓഫ്​ യുണിറ്റിയിലേക്കാണ്​ സർവീസ്​. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ഗാന്ധിനഗറിൽ ചേർന്ന യോഗത്തിലാണ്​ ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്​.

വിമാന സർവീസ്​ ആരംഭിക്കുന്നതിനായി ഗുജറാത്ത്​ സർക്കാർ വ്യോമയാനമന്ത്രാലയം, എയർപോർട്ട്​ അതോറിറ്റി എന്നിവരുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. സ്​പൈസ്​ജെറ്റാണ്​ സബർമതി നദിക്കരയിൽ നിന്ന്​ സർവീസ്​ നടത്തുക.

പ്രതിദിനം നാല്​ സർവീസുകളാണ്​ ഉണ്ടാവുക. ഒരാൾക്ക്​ ഏകദേശം 4800 രൂപയായിരിക്കും ടിക്കറ്റ്​ നിരക്ക്​. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും പദ്ധതിയു​െട ഉദ്​ഘാടനം നിർവഹിക്കുകയെന്ന്​ സൂചനയുണ്ട്​. സർദാർ വല്ലഭായി പ​ട്ടേലി​െൻറ ജന്മദി​നാഘോഷങ്ങളുടെ ഭാഗമായി മോദി ഒക്​ടോബർ 31ന്​ ഗുജറാത്തിലുണ്ടാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GujaratSeaplane
Next Story