ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ 80ാം സ്ഥാനത്തെത്തി ഇന്ത്യൻ പാസ്പോർട്ട്; വിസയില്ലാതെ പ്രവേശനം ഈ 55 രാജ്യങ്ങളിൽ
text_fieldsന്യൂഡൽഹി: ആഗോള മൊബിലിറ്റി ചാർട്ടിൽ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യൻ പാസ്പോർട്ട്. 2026ലെ ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ 80ാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ വർഷം 85ാം സ്ഥാനത്തായിരുന്നു. നിലവിൽ ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് 55 രാജ്യങ്ങളിലാണ് വിസ ഇല്ലാതെ പ്രവേശിക്കാനാവുക. ഇതൊരു ഗുണകരമായ നേട്ടമാണെങ്കിലും ലോകത്തെ വലിയൊരു ശതമാനം രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമാണെന്നത് രാജ്യത്തെ ഉയർന്ന റാങ്കിലുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്നതാണ് യാഥാർഥ്യം.
2025ൽ 85ാം സ്ഥാനത്ത് നിൽക്കുമ്പോൾ 57 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാൻ കഴിയുമായിരുന്നു. 2006ലാണ് ഇന്ത്യൻ പാസ്പോർട്ട് 71 ാം സ്ഥാനത്തോടെ മികച്ച നേട്ടം കൈവരിച്ചത്. വിസ രഹിത യാത്ര അടിസ്ഥാനമാക്കിയുള്ള ലോക പാസ്പോർട്ടുകളുടെ റാങ്കിങ് സംവിധാനമാണ് ഹെൻലി.
ഇത്തവണയും സിങ്കപ്പൂർ
ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ തുടർച്ചയായി മൂന്നാം തവണയും സിങ്കപ്പൂർ ഒന്നാമതെത്തി. 192 രാജ്യങ്ങളിലാണ് സിങ്കപ്പൂർ പാസ്പോർട്ടുള്ളവർക്ക് വിസയില്ലാതെ പ്രവേശിക്കാൻ കഴിയുന്നത്. ജപ്പാനും ദക്ഷിണകൊറിയയും ആണ് രണ്ടാം സ്ഥാനത്തുള്ളത്. ഏറ്റവും പിന്നിൽ അഫ്ഗാനിസ്ഥാനാണ്. 24 രാജ്യങ്ങളിൽ മാത്രമേ ഇവർക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നുള്ളൂ.
അംഗോള, ബാർബഡോസ്, ഭൂട്ടാൻ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, കുക്ക് ദ്വീപുകൾ, ഡൊമിനിക്ക, ഫിജി, ഗ്രെനഡ, ഹെയ്തി, ജമൈക്ക, കസാക്കിസ്ഥാൻ, കിരിബതി, മക്കാവോ (SAR ചൈന), മലേഷ്യ, മൗറീഷ്യസ്, മൈക്രോനേഷ്യ, മോണ്ട്സെറാത്ത്, നേപ്പാൾ, നിയു, റുവാണ്ട, സെനഗൽ, സെന്റ് വിൻസെന്റ് ആൻഡ് ദി ഗ്രനേഡൈൻസ്, തായ്‌ലൻഡ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, വാനുവാട്ടു,
ഇന്ത്യക്കാർക്ക് വിസയില്ലാതെ പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങൾ
ബുറുണ്ടി, കംബോഡിയ, കേപ് വെർദെ ദ്വീപുകൾ, ജിബൂട്ടി, എത്യോപ്യ, ഗിനിയ-ബിസാവു, ഇന്തോനേഷ്യ, ജോർദാൻ, കെനിയ, ലാവോസ്, മഡഗാസ്‌കർ, മാലിദ്വീപ്, മാർഷൽ ദ്വീപുകൾ, മംഗോളിയ, മൊസാംബിക്, മ്യാൻമർ, ഫിലിപ്പീൻസ്, പലാവു ദ്വീപുകൾ, ഖത്തർ, സമോവ, സീഷെൽ, സിയേര ലിയോൺ, സൊമാലിയ, ശ്രീലങ്ക, സെന്‍റ് കിറ്റ്സ് ആന്‍റ് നെവിസ്, സെന്‍റ് ലൂഷ്യ, ടാൻസാനിയ, തിമോർ ലെസ്റ്റേ, സിംബാബ്വേ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

