ഒരേയൊരു ഇന്ത്യ; ഷാൻ യാത്രയിലാണ്
text_fieldsതലശ്ശേരി: അഴിയൂർ കല്ലാമല ദർശനയിൽ എം. ഷാൻ ഇന്ത്യയെ അറിയാനുള്ള യാത്രയിലാണ്. ജൂൺ ഒന്നിന് കൊച്ചിയിൽനിന്ന് ആരംഭിച്ച സഞ്ചാരം പതിനയ്യായിരം കിലോമീറ്റർ പിന്നിട്ട് സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെത്തും. ദക്ഷിണേന്ത്യയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും നേപ്പാളും കടന്നാണ് ഡൽഹിയിലെത്തുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൂടെ അതിർത്തി കടന്ന് സിംഗപ്പൂരിൽ യാത്ര അവസാനിക്കും.
ടൂറിസം കേന്ദ്രങ്ങളിലേക്കല്ല, ഗ്രാമങ്ങളിലേക്കാണ് യാത്ര ചെയ്യുന്നതെന്ന് ഷാൻ പറഞ്ഞു. കോർപറേറ്റ് സ്ഥാപനത്തിലെ ജോലിയുപേക്ഷിച്ചാണ് ഇന്ത്യയെ അറിയാനുള്ള ആഗ്രഹസഫലീകരണത്തിനായി ഷാൻ യാത്രക്കിറങ്ങിയത്. യാത്രക്കിടയിൽ ഓരോ സ്ഥലത്തെയും ജനങ്ങളെയും അവരുടെ ജീവിതത്തെയും അടുത്തറിഞ്ഞാണ് ഓരോ ദിവസവും പിന്നിടുന്നത്. കാടും മേടും പുഴകളും പർവതങ്ങളും മാറിമറിയുന്ന പ്രകൃതിയും നല്ല അനുഭവമാണെന്ന് ഷാൻ പറയുന്നു.
യാത്രാനുഭവങ്ങൾ 'ബിഗ് ബോയ് അഡ്വഞ്ചറർ' യൂട്യൂബിലൂടെ ലോകവുമായി പങ്കിടുന്നുണ്ട്. അറിയപ്പെടാത്ത നാടുകളും ജനപഥങ്ങളും താണ്ടിയുള്ള യാത്രയിലുടനീളം ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നതെന്ന് ഷാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

