Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജർമനി സന്ദർശിക്കുന്നവരിൽ കുവൈത്ത് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന
text_fieldsbookmark_border
കുവൈത്ത് സിറ്റി: ജർമനി സന്ദർശിക്കുന്ന കുവൈത്ത് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. ഈവർഷം ജർമൻ എംബസി കുവൈത്ത് പൗരന്മാർക്ക് അനുവദിച്ചത് 40,000 വിസകൾ. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ ഇത് പ്രതിഫലിപ്പിക്കുന്നതായും വൈവിധ്യമാർന്ന സാംസ്കാരികവും ചരിത്രപരവുമായ ആകർഷണങ്ങളുള്ള യാത്രാ കേന്ദ്രമാണ് ജർമനിയെന്നും എംബസി വ്യക്തമാക്കി. എംബസിയുടെ കോൺസുലർ വിഭാഗം കഴിഞ്ഞ വർഷം 50,000 വിസകൾ അനുവദിച്ചിരുന്നു. ഈ വർഷം ഒക്ടോബർ വരെയാണ് 40,000 എത്തിയത്.
Next Story

