മുഖം മിനുക്കി ഇലവീഴാപൂഞ്ചിറ റോഡ്
text_fieldsമേലുകാവ് മുതല്‍ ഇലവീഴാപൂഞ്ചിറ വരെയുള്ള അഞ്ചര കിലോമീറ്റര്‍ റോഡിന്റെ ആദ്യഘട്ട
ടാറിങ് പൂർത്തിയായപ്പോൾ
ഇലവീഴാപൂഞ്ചിറ: വിനോദസഞ്ചാരികൾ ഏറെയെത്തുന്ന ഇലവീഴാപൂഞ്ചിറ റോഡ് നവീകരണം അന്തിമഘട്ടത്തിലേക്ക്. മേലുകാവ് മുതല്‍ ഇലവീഴാപൂഞ്ചിറ വരെയുള്ള അഞ്ചര കിലോമീറ്റര്‍ റോഡിന്റെ ആദ്യഘട്ട ടാറിങ് പൂര്‍ത്തിയായി.കലുങ്കുകള്‍ ഉള്‍പ്പെടെ നവീകരിച്ച് ആധുനിക നിലവാരത്തിലാണ് പ്രവൃത്തി നടത്തുന്നത്. അടുത്തഘട്ടമായി ബിസി ടാറിങ് ഉടൻ നടക്കും.
ഇടുക്കി ജില്ലയില്‍നിന്ന് ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡ് നവീകരിക്കാനും നടപടി തുടങ്ങിയതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഈ ഭാഗത്തെ പ്രവൃത്തി റണ്ണിങ് കോണ്‍ട്രാക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർവഹിക്കാനുള്ള നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

