Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഅ​പ​ക​ട...

അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

text_fields
bookmark_border
അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്
cancel
camera_alt

ആ​ത​വ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​യ്യ​പ്പ​നോ​വ് വെ​ള്ള​ച്ചാ​ട്ടം

ആ​ത​വ​നാ​ട്: കാ​ല​വ​ർ​ഷ​ത്തി​ൽ വെ​ള്ള​ത്തി​ന്റെ ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ അ​പ​ക​ട​സാ​ധ്യ​ത അ​വ​ഗ​ണി​ച്ച് ആ​ത​വ​നാ​ട് അ​യ്യ​പ്പ​നോ​വ് വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​മു​ള്ള പാ​റ​ക്കെ​ട്ടു​ക​ൾ തെ​ന്നു​ന്ന നി​ല​യി​ലാ​യി​ട്ടും നി​ര​വ​ധി പേ​രാ​ണ് അ​പ​ക​ട​ക​ര​മാ​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്ന് കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​ത്. സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന​ത​നു​സ​രി​ച്ചു​ള്ള ​സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ഇ​വി​ടെ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം കൂ​ട്ടു​കാ​രു​മാ​യി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നെ​ത്തി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചി​രു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പും ഇ​വി​ടെ മ​ര​ണം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷാ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ല​രും അ​ത് അ​വ​ഗ​ണി​ച്ചാ​ണ് താ​ഴ്ച​യി​ലേ​ക്ക് കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത്. അ​പ​ക​ട​സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്കാ​ൻ ആ​ത​വ​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്പി​വേ​ലി​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ത് പ​ല​ഭാ​ഗ​ങ്ങ​ളി​ലും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. അ​പ​ക​ട​മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചാ​ൽ അ​വ ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​ണ്. ദു​ർ​ഘ​ട​മാ​യ വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് വെ​ള്ള​ച്ചാ​ട്ട​ത്തി​ന് അ​ടു​ത്തേ​ക്ക് എ​ത്തി​ച്ചേ​രു​ക.

​വെ​ള്ള​ച്ചാ​ട്ട​ത്തി​നു​താ​ഴെ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​ൻ ബ​ണ്ട് കെ​ട്ടി​യ​തി​നാ​ൽ മ​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യാ​ൽ​പോ​ലും വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന​വ​രി​ൽ പ​ല​രും അ​ത് അ​വ​ഗ​ണി​ക്കു​ക​യാ​ണ്. അ​പ​ക​ട​ക​ര​മാ​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ൾ ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ സം​വി​ധാ​നം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഓ​ണാ​വ​ധി​ക്കാ​യി സ്കൂ​ൾ അ​ട​ക്കു​ന്ന​തോ​ടെ കു​ട്ടി​ക​ളു​ടെ ഒ​ഴു​ക്കും ഇ​വി​ടേ​ക്ക് കൂ​ടും. ത​ക​ർ​ന്ന ക​മ്പി​വേ​ലി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ക്കു​ക, മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക, അ​പ​ക​ട​മേ​ഖ​ല​യി​ൽ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterfallsTouristwarnings​Travel News
News Summary - അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്
Next Story