Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
shahrukh khan home
cancel
Homechevron_rightTravelchevron_rightTravel Newschevron_rightഷാരൂഖ്​ ഖാ​െൻറ വീട്ടിൽ ...

ഷാരൂഖ്​ ഖാ​െൻറ വീട്ടിൽ അതിഥിയായി കഴിയണോ, ഇതാ നിങ്ങൾക്കും അവസരം

text_fields
bookmark_border

ബോളിവുഡ്​ സൂപ്പർസ്​റ്റാർ ഷാരൂഖ്​ ഖാ​െൻറ ഡൽഹിയിലെ കുടുംബ വീട്ടിൽ അതിഥിയായി താമസിക്കാനൊരു സുവർണാവസരം. ഷാരൂഖ് ഖാ​െൻറ ഭാര്യയും ഇൻറീരിയർ ഡിസൈനറുമായ ഗൗരി ഖാനാണ്​ ഭാഗ്യശാലികളായ ജോടികൾക്ക്​ ഡൽഹി വീടി​െൻറ വാതിലുകൾ തുറക്കുന്ന വിവരം ആരാധകരെ അറിയിച്ചത്​​. അമേരിക്ക ആസ്​ഥാനമായുള്ള ട്രാവൽ റെൻറൽ കമ്പനിയായ എയർബിഎൻബിയുമായി സഹകരിച്ചാണ്​ ഡൽഹിയിലെ പഞ്ച്‌ഷീൽ പാർക്കിലുള്ള വീട്ടിൽ ആരാധകർക്ക്​ താമസിക്കാൻ അവസരമൊരുക്കുന്നത്​.

ഷാരൂഖ്​ ഖാനും കുടുംബവും മുംബൈയിലേക്ക്​ വരുന്നതിന്​ മുമ്പ്​ ഡൽഹിയിലെ ഈ വീട്ടിലായിരുന്നു താമസം. ഇവരുടെ മൂന്ന് മക്കളും ജനിച്ചതും വളർന്നതുമെല്ലാം ഇവിടെയാണ്​. അതിനാൽ തന്നെ ഇരുവർക്കും ഗൃഹാതുരത്വം നൽകുന്ന വീട്​ കൂടിയാണിത്​. ഇരുവരും നടത്തിയ വിവിധ യാത്രകൾക്കിടെ​ വാങ്ങിയ സുവനീറുകളെല്ലാം ഇവിടെയാണ്​ സൂക്ഷിച്ചിട്ടുള്ളത്​. ഈ വീട്​ ഇപ്പോൾ ഗൗരി ഖാ​െൻറ നേതൃത്വത്തിൽ പുനർരൂപകൽപ്പന ചെയ്​ത്​ മോടിപിടിപ്പിച്ചിട്ടുണ്ട്​​. ഇതി​െൻറ ചിത്രങ്ങളും വിഡിയോകളും ഇവർ ആരാധകർക്കായി പങ്കുവെച്ചു. പുതുക്കിപ്പണിത ഈ വീട്ടിലാണ്​ ഇവർ ഒരു ദിവസത്തേക്ക്​ ഭാഗ്യജോടികളെ അതിഥിയായി ക്ഷണിക്കുന്നത്​.

ഗൗരി ഖാനിൽനിന്നുള്ള വ്യക്തിഗത സ്വാഗത കുറിപ്പ്, നഗര​ യാ​ത്രക്കായി ആഡംബര കാർ, ഷാരൂഖ്​ ഖാ​െൻറ സിനിമകൾ, ഖാൻ കുടുംബത്തി​െൻറ പ്രിയപ്പെട്ട വിഭവങ്ങൾ ഉൾക്കൊള്ളുന്ന രാത്രിഭക്ഷണം, വ്യക്തിഗത സ്മരണികകൾ എന്നിവയെല്ലാം ഇവർക്ക്​ ലഭിക്കും. എയർബിഎൻബി സംഘടിപ്പിക്കുന്ന 'ഹോം വിത്ത്​ ഓപ്പൺ ആർമ്​സ്'​ എന്ന കാമ്പയിനി​െൻറ ഭാഗമായാണ്​ ഈ ഒാഫർ.

'ഓപൺ ആർമ്​സ്​ വെൽകം' എന്നതുകൊണ്ട്​ എന്താണ്​ നിങ്ങൾ അർഥമാക്കുന്നതെന്ന്​ കാണിച്ച്​ ഒരു കുറിപ്പ്​ നവംബർ 30നകം എയർബിഎൻബിക്ക്​ അയക്കുകയാണ്​ വേണ്ടത്​. ഗൗരി ഖാൻ അടക്കമുള്ള കമ്മിറ്റിയാണ്​ വിജയിയെ തിരഞ്ഞെടുക്കുക. ഡിസംബർ 15ന്​ ഭാഗ്യജോടികളെ പ്രഖ്യാപിക്കും. 2021 ഫെബ്രുവരി 13ന്​ വാല​ൈൻറൻസ്​ ദിനത്തലേന്നാണ്​​ ഇവർക്ക്​ ​കിങ്​ ഖാ​െൻറ സ്വപ്​നവീട്ടിൽ താമസിക്കാനാവുക.

https://www.airbnb.co.in/d/applyhomewithopenarms





Show Full Article
TAGS:Shah Rukh Khan airbnb Home with Open Arms 
Next Story